Film News

കിലുക്കത്തില്‍ രേവതിയ്ക്ക് പകരം മറ്റൊരു നടി ആയിരുന്നു; പിന്നീട് ആ തീരുമാനം മാറ്റിയതിന്റെ കാരണം അറിയുമോ !

പ്രേക്ഷകരെ ഇത്രയേറെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു ചിത്രം ഇല്ല എന്ന് തന്നെ പറയാം. ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കിലുക്കം എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം കൂടിയാണ് .മോഹന്‍ലാല്‍ രേവതി, ജഗതി, തിലകന്‍, ഇന്നസെന്റ് അങ്ങനെ എല്ലാവരും തകര്‍ത്ത് അഭിനയിച്ച സിനിമ ഇന്നും ഹിറ്റാണ്. എത്രവിഷമത്തിലും മതി മറന്ന് ചിരിപ്പിക്കാന്‍ ഈ അനുഗ്രഹീത വ്യക്തികള്‍ക്ക് സാധിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ സൂക്ഷിക്കുന്ന ഒരു ചിത്രംകൂടിയാണ് കിലുക്കം.

- Advertisement -

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയതിന്റെ മുപ്പതാം വാര്‍ഷികം ആയിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട മറ്റു ചില റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത് . അത് മറ്റൊന്നുമല്ല, ഈ ചിത്രത്തിലേക്ക് മറ്റൊരു നടിയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. നടി അമലയെ ആയിരുന്നു കിലക്കത്തിലെ നായിക ആയി തീരുമാനിച്ചത്. അമല മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയം കൂടിയായിരുന്നു .

താരത്തിന്റെ എന്റെ സൂര്യപുത്രിയ്ക്ക് ഉള്ളടക്കം എന്നീ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയപ്പോള്‍ അമലയ്ക്ക് അസൗകര്യങ്ങള്‍ ഉണ്ടാവുകയും പകരം ആ സ്ഥാനത്തേക്ക് രേവതിയെ ക്ഷണിക്കുകയും ആയിരുന്നു. നടി രേവതി തന്റെ കഥാപാത്രം ഗംഭീരമായി ചെയ്തു. ഇതിനിടെ സിനിമ ഷൂട്ടിംഗുങ്ങള്‍ക്കിടെ ഉണ്ടായ മറ്റു സംഭവവികാസങ്ങളെക്കുറിച്ച് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു . ഷൂട്ടിങ്ങിനിടെ ജഗതിക്ക് പരിക്ക് പറ്റിയതും മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇതെല്ലാം പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.


‘രേവതിയുടെ കഥാപാത്രം വഴക്കു കൂടി ജഗതിയുടെ നിശ്ചലിനെ കല്ലെറിയുന്ന ദൃശ്യമുണ്ട്. കല്ലെറിയുന്ന സമയത്ത് ജഗതിയുടെ തൊട്ടു പിന്നില്‍ ഒരു കണ്ണാടിയുണ്ടായിരുന്നു. ജഗതിയെ രേവതി കല്ലെറിഞ്ഞപ്പോള്‍ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. എന്നാല്‍ ജഗതി ടേക്ക് എടുത്ത് അവസാനിപ്പിക്കുന്നത് വരെ ശരീരത്തില്‍ ചില്ലു കൊണ്ട വിവരം പറഞ്ഞില്ല. വേദന കടിച്ചുപിടിച്ച് രംഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്തു. അത്രയ്ക്ക് അര്‍പ്പണ ബോധമായിരുന്നു ജഗതിക്ക് സിനിമയോട് ഉണ്ടായിരുന്നത്” പ്രിയദര്‍ശന്‍ പറഞ്ഞു.

കിലുക്കത്തിന്റ്‌റെ വിജയത്തില്‍ പ്രധാനമായത് മോഹന്‍ലാലും ജഗതിയും തമ്മിലുളള കെമിസ്ട്രി ആണെന്ന് പ്രിയദര്‍ശന്‍ പറയുന്നുണ്ട്. മനസികാസ്വാസ്ഥ്യമുള്ള കഥാപാത്രത്തെ മനോഹരമാക്കിയ രേവതിയുടെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. തിലകന്‍, മുരളി, വേണു നാഗവള്ളി, ജഗതി തുടങ്ങിയ അതുല്യ പ്രതിഭകള്‍ ഇല്ലാത്തത് കൊണ്ട് കിലുക്കം പോലൊരു ചിത്രം എടുക്കാനുള്ള ധൈര്യം ഇനിയില്ലെന്നും പ്രിയദര്‍ശന്‍ അഭിമുഖത്തില്‍ പറയുന്നു.

മോഹന്‍ലാല്‍ വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതാണ് പുറത്തുവരുന്ന മറ്റൊരു സംഭവം. ‘ഊട്ടിപ്പട്ടണം’ ഗാനത്തിലെ മോഹന്‍ലാല്‍ ട്രെയിനിനു മുകളില്‍ നിന്നും ഡാന്‍സ് ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ലൈന്‍ കമ്പിയില്‍ തട്ടാതെ രക്ഷപ്പെട്ടതാണ് സംഭവം പ്രിയദര്‍ശന്‍ പറയുന്നു.

 

 

Anusha

Recent Posts

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

8 mins ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

11 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

12 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

12 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

12 hours ago