തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് അമല പോള്‍. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് തമിഴിലും തെലുങ്കിലും എത്തിയ താരം തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിക്കുകയായിരുന്നു.
തമിഴില്‍ കടാവറും മലയാളത്തില്‍ ക്രിസ്റ്റഫറും ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ റിലീസുകള്‍. ഹിന്ദി അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് താരമിപ്പോള്‍.
അഭിനയ തിരക്കിനിടയില്‍ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്.
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയായ അമല, പലപ്പോഴും തന്റെ യാത്രകളുടെ ഓര്‍മകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലിയില്‍ നിന്നുള്ള വിഡിയോയാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്.
വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് കയറി, അതിന് മുകളില്‍ കയറി താഴേക്ക് ചാടുന്ന വീഡിയോ ആണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാല് കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇതാരാ സ്പൈഡര്‍ വുമണോ എന്നാണ് കമന്റുകള്‍ എത്തുന്നത്.
പ്രണവ് മോഹന്‍ലാലിന് ഒത്ത എതിരാളി എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. അതേസമയം നടിയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകര്‍ പറയുന്നു.