മലയാളികൾക്ക് സുപരിചിതമായ താരമാണ് അനല പോൾ.മോഡലിങിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ അമല ഏറ്റവും കൂടുതൽ ധരിക്കാറുള്ളത് മോഡേൺ വസ്ത്രങ്ങളാണ്. കഴിഞ്ഞ ദിവസം റിലീസിന് ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതത്തിന്റെ പ്രസ്മീറ്റിന് അമല എത്തിയിരുന്നു. സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ഡ്രസ്സും സ്നീക്കേഴ്സും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്.വസ്ത്രധാരണത്തിന്റെ പേരിൽ അമലയ്ക്ക് നേരെ വിമർശനം ഉയർന്ന് തുടങ്ങി.ഇന്ത്യൻ പ്രണയകഥയൊക്കെ ഇറങ്ങിയ സമയത്ത് ഞാൻ അമലയുടെ വലിയ ഫാനായിരുന്നു. ഇപ്പോൾ തീരെ ഇഷ്ടമല്ല. ഒരിടത്തെങ്കിലും മര്യാദക്ക് ഡ്രസ്സ് ഇട്ട് വന്നാൽ മതിയാരുന്നു, വളർന്ന് കഴിയുമ്പോൾ ആ കുഞ്ഞിന് നാണക്കേടുണ്ടാക്കാൻ വേണ്ടി കോപ്രായം കാട്ടുന്നു എന്നൊക്കെയാണ് കമന്റുകൾ വന്നത്.
അതെ സമയം മറ്റൊന്ന്,ഗർഭിണിയാണെന്ന പരിഗണനയെങ്കിലും നൽകിക്കൊണ്ട് കമന്റ് ചെയ്യൂവെന്നാണ് ഒരാൾ അമലയെ അനുകൂലിച്ച് കുറിച്ചത്. അവർ അവർക്ക് കംഫേർട്ടായ വസ്ത്രങ്ങൾ ധരിക്കട്ടെ. അത് കാണാൻ താൽപര്യമില്ലാത്തവർ വീഡിയോ സ്കിപ്പ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. വിവാഹത്തിന് മുമ്പ് ബിക്കിനി ധരിച്ചുവെന്നതിന്റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ട നടിയാണ് അമല.ഏറെ നാളുകൾക്കുശേഷം അമല പോൾ നായികയായി റിലീസ് ചെയ്യാൻ പോകുന്ന മലയാള സിനിമ കൂടിയാണ് പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ വരാൻ പോകുന്ന ആടുജീവിതം. മലയാളത്തിൽ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.