സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ എലോണ്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമെന്ന നിലയിലായിരുന്നു സിനിമക്കായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത്.
ഒരു പരീക്ഷണ ചിത്രമായി തീയറ്ററില്‍ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. പക്ഷേ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരുന്നു. തീയറ്റര്‍ വിജയത്തിനും ഒടിടി വിജയത്തിനും ശേഷം സിനിമ ഇപ്പോള്‍ ടെലിവിഷനില്‍ എത്തുകയാണ്. ‘എലോണി’ ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
‘എലോണ്‍’ ഏഷ്യാനെറ്റിലായിരിക്കും സംപ്രേഷണം ചെയ്യുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിഷു ദിനത്തില്‍ മൂന്ന് മണിക്കായിരിക്കും പ്രീമിയറെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വിഷും ലാലേട്ടന് എടുത്തുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.
ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദന് രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അതേസമയം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്’ ആണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ ചിത്രം.