മക്കൾ സെൽവൻ എന്ന പേരിൽ അറിയപ്പെടുന്ന വിജയ് സേതുപതിക്ക് ഇന്ന് ആരാധകർ വളരെ കൂടുതലാണ് വളരെ പെട്ടന്നാണ് സാധാരണ അഭിനയ ജീവിതത്തിൽ നിന്നും മുൻ നിര നായക പദവിയിലേക്ക് കുതിച്ചുയരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ താര നായക പദവിക്ക് പുറമെ വില്ലൻ കഥാപാതകളും ചെയ്ത് തുടങ്ങിയിരിക്കുകയാണ്. വിക്രം വേദ എന്ന ചിത്രത്തിലാണ് ആദ്യമായി വിജയ് വില്ലൻ സമാനമായ വേഷം കൈകാര്യം ചെയ്തത്.
അതിനു ശേഷം താരത്തിന് വില്ലൻ വേഷങ്ങളിൽ ധാരാളം അവസരങ്ങൾ വരൻ തുടങ്ങി.. ഇപ്പോൾ ഇളയ ദളപതി വിജയ്ക്കൊപ്പം മാസ്റ്ററിൽ വില്ലനായിട്ടാണ് വിജയ് എത്തുന്നത്. ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. അല്ലു അര്ജുന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വിവാദങ്ങളും ഗോസിപ്പുകളുമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സേതുപതിക്ക് പകരം നടന് ബോബി സിന്‍ഹ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
മക്കൾ സെൽവൻ എന്ന വിളിപ്പേര് അദ്ദേഹത്തിന് വളരെ അനുയോജ്യമാണ് കാരണം താര ജാഡ ലവലേശമില്ലാത്ത വിജയ് സാധാരക്കാരാണി തന്നെയാണ് ജീവിക്കുന്നതും. പുഷ്പായിലെ വില്ലൻ വേഷത്തിനു വേണ്ടി 10 കോടി രൂപ സേതുപതി ആവശ്യപ്പെട്ടതായും ഒരു പ്രാദേശിക ഭാഷയില്‍ ചിത്രം റിലീസ് ചെയ്യരുതെന്നും സേതുപതി ആവശ്യപ്പെട്ടതായുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെന്നും അതിനാലാണ് സേതുപതിയെ ചിത്രത്തില്‍ നിന്നും മാറ്റിയത് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരാണ് പുഷ്പയിലെ മറ്റ് പ്രധാന താരങ്ങള്‍. വൈ രവിശങ്കര്‍, വൈ നവീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.