വിഷ്ണു വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എഫ് ഐ ആർ. ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഓൾ ഇന്ത്യ മുസ്ലിം അസോസിയേഷൻ. എഫ്ഐആറിൻ്റെ പോസ്റ്ററിലെ ഒരു വാക്ക് ആണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.ചിത്രത്തിൻറെ പോസ്റ്ററിൽ നിന്നും അറബി വാക്കായ ഷഹാദ നീക്കം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
തെലങ്കാന സർക്കാരിനോട് ആണ് ഇവർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വാക്കിൻറെ ഉപയോഗം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാണ് ഇവർ പറയുന്നത്. ചിത്രം ഫെബ്രുവരി 11 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി നിരൂപകർ ചിത്രത്തെ പ്രശംസിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ഈ ചിത്രം മലേഷ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ മുൻപ് നിരോധിച്ചിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതസംവിധായകനായ മനു ആനന്ദ് ആണ്. വിഷ്ണു വിശാലിനെ കൂടാതെ ഗൗതം മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജിമ മോഹൻ, റേബ മോണിക്ക ജോൺ, റൈസ് വിൽസൺ, മാല പാർവതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വിഷ്ണു വിശാൽ തന്നെയാണ്.
തമിഴിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഒരുപക്ഷേ രാക്ഷസൻ എന്ന സിനിമയിലൂടെ ആയിരിക്കും ഇദ്ദേഹത്തെ മലയാളികൾ കൂടുതലായും ശ്രദ്ധിച്ചു തുടങ്ങിയത്. പ്രശസ്ത കായിക താരം ജ്വാല ഗുട്ടയാണ് വിഷ്ണുവിൻറെ പങ്കാളി. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…
കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…
വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…