ആലിയ ഒരു പരിപാടിയിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ പ്രസിഡൻറ് ആരാണ് എന്ന് ഒരു അവതാരകൻ്റെ ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. രാഷ്ട്രപതി ആരാണ് എന്ന് അവതാരകൻ ചോദിച്ചു. അതൊക്കെ തനിക്കറിയാമെന്ന് ആലിയ മറുപടിയും നൽകി.
മാഡം പ്രസിഡൻറ് ആണ് ഇന്ത്യയുടെ പ്രസിഡൻറ് എന്ന് താരം പറഞ്ഞു. എന്തിനാണ് ഇതെല്ലാം അറിയുന്നത് എന്നും താരം ചോദിച്ചു. തൻറെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആരാണ് എന്ന് അറിയാമോ എന്നായിരുന്നു താരം മറു ചോദ്യമായി ഉന്നയിച്ചത്. പ്രൊഡക്ഷൻ ഡിസൈനറെയും ഇന്ത്യൻ പ്രസിഡന്റിനെയും എന്തിനാണ് താരതമ്യം ചെയ്യുന്നത് എന്നായിരുന്നു അവതാരകന്റെ പിന്നീടുള്ള ചോദ്യം.
ഇതിലും ആലിയ മറുപടി നൽകി. താങ്കൾ തന്റെ സിനിമ കണ്ടില്ലേ. പ്രൊഡക്ഷൻ ഡിസൈനർ ആരാണ് എന്ന് എന്താണ് നോക്കാത്തത്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും താൻ അറിഞ്ഞിരിക്കണം. പക്ഷേ നിങ്ങൾ കണ്ട തന്റെ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനറെ നിങ്ങൾക്ക് അറിയില്ലേ? എന്തായാലും ഈ മറുപടി ഇപ്പോൾ വിവാദം ആവുകയാണ്.
ലോകത്തെ എല്ലാ കാര്യത്തെക്കുറിച്ചും ചോദിച്ചില്ലല്ലോ എന്നും ഇന്ത്യൻ പ്രസിഡൻറ് എന്നുള്ളത് ബേസിക് ആയിട്ടുള്ള ഒരു കാര്യമല്ല എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. എങ്ങനെയാണ് ഇവ രണ്ടും താരതമ്യം ചെയ്യുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല എന്നും പ്രേക്ഷകർ പറയുന്നു. എന്തായാലും ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.