രാജമൗലിയുടെ ചിത്രത്തിൽ അഭിനയിക്കുന്നതിന് പിന്നാലെ തെലുഗുവിൽ നിന്ന് ഒരുപിടി ഓഫറുകളാണ് ആലിയക്ക് വരുന്നത്. തീർച്ചയായും ദക്ഷിണേന്ത്യൻ പ്രേക്ഷകർ കാണുവാൻ കൊതിക്കുന്ന ചില കൊമ്പോകൾ ഉണ്ടാവും. പക്ഷെ അതിനൊക്കെ മുമ്പ് ദക്ഷിണേന്ത്യയിലെ ഒരു സൂപ്പർ താരത്തോടൊപ്പം സ്ക്രീനിൽ ഒന്നിച്ചിരിക്കുകയാണ് ആലിയ ഭട്ട്. ഒരു പരസ്യ ചിത്രത്തിനു വേണ്ടി അല്ലു അർജുനുമായിട്ടാണ് താരമിപ്പോൾ കൈ കോർത്ത് ഇരിക്കുന്നത്.
ഫ്രൂട്ടിയുടെ പുതിയ പരസ്യ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മരുഭൂമിയിലെ ഒരു ബസ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയാണ് ഇരുവരും. അല്ലു അർജുൻ ഫ്രൂട്ടി കുടിക്കുകയാണ്. നിനക്ക് കുടിക്കുവാൻ താല്പര്യമുണ്ടോ, എന്ന് താരം ചോദിക്കുന്നുണ്ട്. അതിനു ശേഷം ആലിയക്ക് വേണ്ടി അല്ലു അർജുൻ ഫ്രുട്ടി സംഘടിപ്പിച്ചു നൽകുന്നു. ഇരുവരും മികച്ച കോമ്പോ ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
പ്രശസ്ത സംവിധായകനായ മഹേഷ് ഭട്ടിൻ്റേ മകളാണ് ആലിയ. താരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന നടിമാരിലൊരാളാണ്. ബാലതാരമായി 1999 സംഘർഷം എന്ന ഹിന്ദി ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. പിന്നീട് 2012 കരൺ ജോഹർ ഇൻറെ സ്റ്റുഡൻറ് ഓഫ് ദി ഇയർ ലൂടെയാണ് ആലിയ ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്.
പ്രശസ്ത നടൻ രൺബീർ കപൂറുമായി ആലിയ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രൺബീറും ആലിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഇഅയൻ മുഖർജിയുടെ ഫാൻറസി ഫിലിമിലെ ആദ്യഭാഗമായ ബ്രഹ്മാസ്ത്ര ആണ് ഇരുവരുടെയും അടുത്ത ചിത്രം. രാജമൗലിയുടെ അടുത്ത ചിത്രമായ ആർ ആർ ആറിലും താരമെത്തുന്നുണ്ട്. 2019ൽ ഇറങ്ങിയ ചിത്രമായ ഗള്ളി ബോയ്യിലെ പ്രകടനത്തിന് താരത്തിന് ഫിലിം ഫെയർ ഇൻറെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.