Social Media

കാമുകന്റെ പേര് തുറന്നു പറഞ്ഞു എലീന പടിക്കൽ വിവാഹം ഉടൻ

ഭാര്യ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിലേക്ക് വില്ലത്തിയായി കടന്നു വന്ന പെൺകുട്ടിയാണ് എലീന പടിക്കൽ. ഒറ്റ സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ സാന്നിധ്യം കണ്ടെത്താൻ എലീനയ്ക്ക് കഴിഞ്ഞത് അവളിലെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് തന്നെയാണ്. ഭാര്യയിലെ കഥാപാത്രത്തിന് ശേഷം പ്രേക്ഷകർ എലീനയെ ഏറ്റെടുത്തത് മോഹൻലാൽ അവതാരകനായി വന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസിലൂടെ എലീനയുടെ വ്യക്തിത്വത്തെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു എല്ലാവരോടും ചിരിച്ചു കളിച്ച ഒരേ രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച എലീന പിന്നീട് ഫുക്രുവു lമായി പ്രണയത്തിലായിരുന്നുവെന്ന് വിവാദവും ഉണ്ടായിരുന്നു. എന്നാൽ താനും ഫുക്രുവും സുഹൃത്തുക്കളായിരുന്നു എന്ന് പിന്നീട് തുറന്നു പറഞ്ഞിരുന്നു.

- Advertisement -

റിയാലിറ്റിഷോയിൽ തന്നെയാണ് എലീന തന്റെ പ്രണയത്തെക്കുറിച്ചു തുറന്നുപറഞ്ഞത്. എന്നാൽ അതാരായിരുന്നു എപ്പോഴാണെന്ന് ഒന്നും എലീന പറഞ്ഞിരുന്നില്ല എന്നാൽ ഇപ്പോൾ ഒരു ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തന്റെ വിവാഹ വിശേഷങ്ങൾ പങ്കു വെയ്ക്കുകയായിരുന്നു. തന്റെ പ്രണയം പൂവണിയുകയാണെന്നും ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ഇപ്പോൾ അവരുടെ പൂർണ്ണ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുകയാണ് എന്നുമാണ് എലീന പറഞ്ഞത്. ക്രിസ്ത്യൻ മത വിശ്വാസിയായ എലീനയുടെ കാമുകൻ ഒരു അന്യമതസ്ഥനായ ആയിരുന്നു എന്ന് എലീന പറഞ്ഞിരുന്നു ഇപ്പോളാണ് അയാളുടെ പൂർണ്ണ വിവരം എലീന തുറന്നുപറഞ്ഞത്. കോഴിക്കോട് സ്വദേശിയായ രോഹിത്തിന് നായരെയാണ് തന്റെ ജീവിതപങ്കാളി ആക്കുന്നത്. എൻജിനീയറിങ് കഴിഞ്ഞ് ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ബിസിനസിൽ സജീവമാണ്.

ബിഗ് ബോസിലെ താരങ്ങളെല്ലാം ഇപ്പോൾ എലിനയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്., പ്രദീപിന്റെ കല്യാണത്തിനായി താരങ്ങൾ ഒന്നിച്ചു ചേരാം എന്ന് കരുതിയെങ്കിലും കൊറോണ ആയതിനാൽ അതിനെ കഴിഞ്ഞിരുന്നില്ല ഇനി എലീനയുടെ കല്യാണത്തിന് ആയുള്ള കാത്തിരിപ്പിലാണ് ഏവരും. പരിപാടിയിൽ പങ്കെടുത്ത സാജൻ സൂര്യ 15വയസ്സ് തുടങ്ങിയ പ്രണയമാണ് 21 ആയപ്പോൾ അവർ കെട്ടാൻ തീരുമാനിച്ചു എന്നായിരുന്നു കമന്റ് ചെയ്തത്. പ്രണയത്തിലെ വിജയം എലീനയുടെ ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Anusree

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

6 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

7 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

7 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

7 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago