Film News

വിവാഹത്തിനുശേഷം എലീനയ്ക്ക് എട്ടിന്റെ പണി കൊടുത്ത് നടന്‍ ജിഷിന്‍ മോഹന്‍

ഈ അടുത്താണ് നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹം കഴിഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത് . ജനുവരിയിലായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ഇത് . കല്യാണം കോഴിക്കോട് വച്ചായിരുന്നു നടന്നത് . താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആയിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ഇതിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. വിവാഹത്തിന്റെ തലേദിവസം മധുരം വെപ്പും , ഇവിടെനിന്നുള്ള എലീനയുടെ ഡാന്‍സും വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന് കിടിലന്‍ ഒരു ട്രോള്‍ ഒരുക്കിയിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. ആശംസകള്‍ അറിയിച്ചു കൊണ്ടാണ് വീഡിയോ പുറത്ത് വിട്ടത് താരം. 

- Advertisement -

വിവാഹത്തിനുശേഷം സദ്യ കഴിക്കുന്നതിനിടെ എലീന പറഞ്ഞ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വിശക്കുമ്പോള്‍ കഴിക്കുന്നതാണ് കല്യാണം എന്ന എലീനയുടെ മാസ് ഡയലോഗിന്റെ വീഡിയോ കട്ട് ചെയ്തു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയത്. ഇപ്പോള്‍ ഈ ഡയലോഗിനൊപ്പം തലേദിവസത്തെ പരിപാടികളുടെ ദൃശ്യങ്ങള്‍ കൂടി എഡിറ്റ് ചെയ്താണ് വീഡിയോ പങ്കുവെച്ചത്. ഇതിനു താഴെ കല്യാണത്തിന് പോയപ്പോള്‍ ഉള്ള വിശേഷങ്ങളും താരം കുറിച്ചിട്ടുണ്ട്.

”എലീന പടിക്കലിന്റെ കല്യാണം. കല്യാണമാണെന്നുള്ള അഹങ്കാരമൊന്നും അവള്‍ക്കില്ല കേട്ടോ. ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്??. I like her attittude. തലേ ദിവസം മധുരം വെപ്പിന് തന്നെ ഞാനടക്കം, സെലിബ്രിറ്റി കിച്ചന്‍ മാജിക്കിന്റെ എല്ലാവരും കെട്ടിപ്പെറുക്കി പോയിരുന്നു. രാജ് കലേഷ് ഒക്കെ അര്‍മാദിക്കുവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ കാരണം അവരൊന്നും പിറ്റേ ദിവസത്തെ കല്യാണത്തിന് പങ്കെടുത്തില്ല (ആള് കൂടുതലാകുന്നത് കാരണം) എന്നാണ് ജിഷിന്‍ പറയുന്നത്. പക്ഷേ താന്‍ വിവാഹത്തിന് പങ്കെടുത്തതിന്റെ കാരണം കൂടി താരം സൂചിപ്പിച്ചു.

എനിക്ക് പിന്നെ ഒരു ഉളുപ്പും ഇല്ലാത്തത് കൊണ്ട് പിറ്റേ ദിവസം കല്യാണത്തിനും പോയി. വീട്ടില്‍ വന്ന് വീഡിയോസ് നോക്കിയപ്പോള്‍ എല്ലാം ഒന്നിച്ച് വെട്ടിക്കൂട്ടി ഇങ്ങനെ വോയിസ് ആഡ് ചെയ്ത് ഇടാമെന്നു കരുതി. മ്മള് പിന്നെ കല്യാണത്തിന് പോയാലും അവിടെ ഒരു ട്രോള്‍ ഉണ്ടാക്കണമല്ലോ. ഇവള്‍ക്ക് നമ്മള്‍ ഇത്രയെങ്കിലും പണി കൊടുക്കണ്ടേ.. എന്തൊക്കെ ആയാലും മ്മടെ എലീന അല്ലേ?. കണ്ടിട്ട് അഭിപ്രായങ്ങള്‍ വാരിക്കോരി ചൊരിയൂ.. നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം എന്നുമാണ് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ ജിഷന്‍ പറയുന്നത്. എന്റെ പൊന്നേ, വീടിനുള്ളില്‍ നിന്നുള്ള ട്രോളായി പോയി. വേറെ ലെവല്‍. സൂപ്പര്‍ എന്നുമാണ് ജിഷിന്റെ പോസ്റ്റിന് താഴെ എലീന കമന്റിട്ടിരിക്കുന്നത്. ലവ് റിയാക്ഷനുമായി രാജ് കലേഷും എത്തിയിട്ടുണ്ട്.

 

 

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

5 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

5 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

12 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

17 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago