Social Media

സഖാക്കളോടും സൈബര്‍ അണികളോടും വെട്ട് കിളി കൂട്ടങ്ങളോടും,ബിജെപിക്ക് ഒപ്പം നിന്നാൽ ലക്ഷങ്ങൾ വാഗ്ദാനം

മലയാളികൾക്ക് സുപരിചിതനാണ് അഖിൽ മാരാർ.ബഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ പ്രചരിപ്പിച്ച ഒന്നായിരുന്നു ‘ഓട്ടോറിക്ഷ പെര്‍മിറ്റ് പുതുക്കുന്നത് 400 രൂപയില്‍ നിന്നും 4000 ആക്കാന്‍ പോകുന്നു’ എന്നത്. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു പലരും ഈ പോസ്റ്റ് പങ്ക് വെച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് അടക്കം പത്തിരട്ടിയായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കിയത് കേന്ദ്ര സര്‍ക്കാരാണ്.ഈ പ്രചരണം ഏറ്റെടുത്തവരില്‍ സംവിധായകനും ബിഗ് ബോസ് സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. എന്നാല്‍ സത്യാവസ്ഥ മനസിലായതോടെ അഖില്‍ മാരാര്‍ തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി പേരാണ് അഖില്‍ മാരാരെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇടതുപക്ഷ അനുഭാവികളായിരുന്നു മാരാര്‍ക്കെതിരെ രംഗത്തെത്തിയത്.

- Advertisement -

ഇപ്പോഴിതാ വീണ്ടുമൊരു പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. താന്‍ എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധനായത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അഖില്‍ മാരാരുടെ പുതിയ പോസ്റ്റ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പ് പ്രചരണം പോലും മറന്ന് എനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇവരുടെ ഈ ഭയവും വെപ്രാളവും കാണുമ്പോള്‍ എനിക്ക് ഇത്രത്തോളം പ്രാധാന്യം ഇവര്‍ നല്‍കിയിരുന്നു എന്നതാണ് എനിക്ക് സന്തോഷം നല്‍കുന്നത്. എന്റെ വാക്കും എഴുത്തും നല്ല പോലെ പാവങ്ങള്‍ക്ക് പൊള്ളിയിട്ടുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം.

എന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് വിരുദ്ധം ആണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കൊടുത്തിട്ടുള്ള ഇന്റര്‍വ്യൂകളില്‍ പോലും പറഞ്ഞിട്ടുണ്ട്. എന്തു കൊണ്ട് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആകേണ്ടി വന്നു എന്ന് ചോദിച്ചാല്‍ എന്താണ് കമ്മ്യൂണിസം എന്ന് നിങ്ങള്‍ കരുതി ജീവിക്കുന്നുവോ ആ മൂല്യങ്ങള്‍ എന്റെ ഉള്ളില്‍ ഉള്ളത് കൊണ്ടും കമ്മ്യൂണിസം ലവലേശം സിപിഎമ്മില്‍ ഇല്ല എന്നത് കൊണ്ടുമാണ്.
അതുകൊണ്ട് എന്റെ വിമര്‍ശനങ്ങള്‍ ഈ പാര്‍ട്ടിക്കെതിരെ ആകും കൂടുതലും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായി കാര്യങ്ങള്‍ നടക്കുമ്പോള്‍ വിമര്‍ശനം ഉയരുന്നത് സ്വാഭാവികം. ബിജെപി അവര്‍ പറയുന്ന കാര്യങ്ങള്‍ ആണ് ചെയ്യുന്നത്. അതിന് വിമര്‍ശിച്ചിട്ടെന്ത് കാര്യം. അവരെ വോട്ട് നല്‍കി അധികാരത്തില്‍ എത്തിച്ചവര്‍
ആ അധികാരം വീണ്ടും നല്‍കും.

നിങ്ങളുടെ പാര്‍ട്ടിക്കെതിരെ പറയുന്നത് മാത്രമേ നിങ്ങള്‍ കാണു. കാരണം അടിമകള്‍ ആയ നിങ്ങളുടെ ജോലി നിലവില്‍ പാര്‍ട്ടിയെ പ്രതിരോധിക്കണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ ഞാന്‍ പറയുന്നത് നിങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യില്ല. പൗരത്വ വിഷയത്തില്‍ ഞാന്‍ പറഞ്ഞത് സഖാക്കള്‍ കേട്ടിട്ടില്ല. 10 മിനിറ്റിനുള്ളില്‍ ഞാന്‍ പിന്‍വലിച്ച ഒരു പോസ്റ്റിന് എന്താണ് ഇത്ര വലിയ പ്രാധാന്യം.
സംസ്ഥാന സര്‍ക്കാര്‍ എന്നത് കേന്ദ്ര സര്‍ക്കാര്‍ ആയി തിരുത്തി ഞാന്‍ എഴുതിയില്ല എന്നതാണോ…? ഇലക്ഷന് പ്രഖ്യാപിച്ച ശേഷം ഞാന്‍ ഒരു രാഷ്ട്രീയ പോസ്റ്റ് എഴുതിയിട്ടില്ല. 7 മില്യണ്‍ ആണ് കഴിഞ്ഞ മാസം എന്റെ ഫേസ് ബുക്ക് റീച്. 8 മില്യണ്‍ ആണ് ഇന്‍സ്റ്റാഗ്രാം റീച്. രാഷ്ട്രീയ പോസ്റ്റ് ഇട്ടാലും ബിജെപിക്ക് വേണ്ടി തിരുവനന്തപുരം, തൃശൂര്‍ ഇവിടെ പ്രചാരണത്തിനു ഇറങ്ങിയാലും ലക്ഷങ്ങള്‍ എനിക്ക് ഓഫറുകള്‍ ചെയ്തു പരസ്യ കമ്പനികള്‍ സമീപിച്ചതാണ്.

ബിഗ് ബോസ്സില്‍ വെച്ച് ഒരു ജേര്‍ണലിസ്റ്റ് എന്നോട് ചോദിച്ചു മുന്നോട്ട് പോകാന്‍ അഖിലിനൊപ്പം കുറച്ചു ആള്‍ക്കാര്‍ വേണം എന്നുണ്ടോ?ഞാന്‍ പറഞ്ഞു, മാരാര്‍ നില്‍ക്കുന്നിടത്താണ് ആള്‍ക്കൂട്ടം. അത് സഖാക്കളോടും സൈബര്‍ അണികളോടും വെട്ട് കിളി കൂട്ടങ്ങളോടും കടന്നല്‍ ടീമിനോടും പറയുന്നു, മാരാര്‍ ഒറ്റയ്ക്കാണ്. കൂട്ടം ചേര്‍ന്ന് എത്രയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ആക്രമിച്ചാലും ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകും. എന്നെ തിരിച്ചറിയുന്ന ജനത എനിക്കൊപ്പം ഉണ്ടാകും

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago