Categories: Celebrity news

അഖിൽ മാരാറിന്റെ കഷ്ടപാടിന്റെ വിജയം ആണിത്.ബിഗ് ബോസിലെ താരങ്ങളെല്ലാം ഒത്തുകൂടിയ ദിവസം.പുത്തൻ ഫ്ലാറ്റ് സ്വന്തമാക്കി താരം

മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് അഖിൽ മാരാരോട്.ബിഗ്ബോസിലൂടെ ആണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് .മത്സരത്തില്‍ വിജയിച്ചതിന് ശേഷം ഇപ്പോള്‍ ഏറെ കാലമായി ആഗ്രഹിച്ച മറ്റൊരു സ്വപ്‌നം കൂടി സ്വന്തമാക്കി. ഈ വിശേഷങ്ങള്‍ പറഞ്ഞും അഖിലിന് ആശംസകള്‍ അറിയിച്ചും എത്തിയിരിക്കുകയാണ് നടിയും മോഡലുമായ സെറീന ആന്‍ ജോണ്‍സന്‍.ഇപ്പോഴിതാ അഖില്‍ മാരാരുടെ പുതിയ വീടിന്റെ പാലുക്കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് സെറീന അടക്കമുള്ള ബിഗ് ബോസിലെ സുഹൃത്തുക്കള്‍ ഒത്തുകൂടിയത്. അഖിലിന്റെ ഭാര്യ ലക്ഷ്മിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് സെറീന.

- Advertisement -

ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചല്‍ ആണ്. രാവിലെ ഒന്‍പതരയ്ക്കാണ് മുഹൂര്‍ത്തം. പാര്‍ട്ടി വൈകുന്നേരം ആണ്. ഈ വീഡിയോ എടുക്കുന്നത് 2024 മാര്‍ച്ച് 25 ആണ്, ഞങ്ങള്‍ ബിഗ് ബോസില്‍ കയറിയിട്ട് ഒരു വര്‍ഷം ആയിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് അഖിലേട്ടന്‍ പാലുകാച്ചല്‍ ചെയ്യുന്നത്. ഒരു വര്‍ഷത്തിന്റെ ഗ്യാപ്പില്‍ അതേ ദിവസം തന്നെ നോക്കിയാണ് ഈ ചടങ്ങ്. ഇത് കുറച്ചുകൂടി മനോഹരമാവുന്നത് ഞങ്ങളുടെ റീയൂണിയന്‍ കൂടിയാണ് ഈ ചടങ്ങ് എന്നുള്ളത് കൊണ്ടാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന പാര്‍ട്ടിയ്ക്ക് ഞങ്ങളുടെ സീസണില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും വരും. രാവിലത്തെ ചടങ്ങിന് ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമേ കാണുള്ളൂ. ആരൊക്കെ വരും എന്ന് എനിക്ക് അറിയില്ല. ഇത് വളരെ വലിയ ഒരു അച്ചീവ്മെന്റ് ആണ്. എനിക്കതില്‍ അഭിമാനം തോന്നുന്നുണ്ട്.

ഞാന്‍ ഇന്നലെയും അവരോട് സംസാരിക്കുമ്പോള്‍ അത് പറഞ്ഞിരുന്നു. കുറെ ദിവസം ആയി വീടിന്റെ പണികള്‍ നടക്കുവായിരുന്നു. കുറച്ച് അടിപൊളിയായിട്ട് തന്നെ അത് ചെയ്തിട്ടുണ്ട്. ഹെല്‍പ്പിനൊക്കെ കൂടെ നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട്, എനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട് എന്ന്. ബിഗ് ബോസിന് ശേഷം ഒരു വര്‍ഷം ആവുമ്പോള്‍ ഒരു ഡ്രീം ഹോം സ്വന്തമാക്കാന്‍ പറ്റുന്നത് വലിയ ഒരു അച്ചീവ്മെന്റ് തന്നെയാണ്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. ഇത്രയും നാള്‍ ചെയ്ത എല്ലാ ഹാര്‍ഡ് വര്‍ക്കിനും എല്ലാ സാക്രിഫൈസിന്റെയും ഒരു റിസള്‍ട്ട് ആണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്’ എന്ന് സെറീന പറയുന്നുണ്ട്.

Anusha

Recent Posts

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

25 mins ago

ഇറങ്ങിയിട്ട് ഏകദേശം 1 വർഷം, രാമചന്ദ്ര ബോസ് എന്തുകൊണ്ട് ഓടിടിയിൽ വരുന്നില്ല? വിചിത്ര കാരണവുമായി നിർമ്മാതാവ്

മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒരുകാലത്ത് സാക്ഷാൽ മോഹൻലാലിനെ വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ…

42 mins ago

ഒരിക്കൽ കിളികളെ നോക്കി നിന്നപ്പോഴാണ് ഒരു കിളിയും അതിൻ്റെ ഇണയും ചേർന്ന് അങ്ങനെ ചെയ്യുന്നത് കണ്ടത്, തങ്ങൾക്കും അതുപോലെ സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് സൗഭാഗ്യം, സൗഭാഗ്യയുടെ ആഗ്രഹം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ…

2 hours ago

നിയന്ത്രണം തെറ്റി മേശയിൽ ഇടിച്ച് മമ്മൂട്ടി താഴേക്ക് വീണു, ഷൂട്ടിംഗ് സെറ്റിൽ കൂട്ട നിലവിളി, ഒഴിവായത് വൻ അപകടം

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ…

2 hours ago

പ്രതിഷേധങ്ങൾ ഫലം കണ്ടു, പരസ്യമായി മാപ്പ് പറഞ്ഞു ഷെയ്ൻ നിഗം

മലയാളത്തിലെ യുവതാരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ഒരു നടനാണ് ഷെയ്ൻ നിഗം. കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

3 hours ago