Film News

ചെറിയ പടമല്ല, ബജറ്റ് 10 കോടി; സാഗറും ജൂനൈസും അഖിലും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മാരാര്‍

ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ വിജയിയായ മത്സരാര്‍ത്ഥിയായിരുന്നു അഖില്‍ മാരാര്‍. സംവിധായകന്‍ കൂടിയായ അഖിലിന് നിരവധി ആരാധകരാണ് ബിഗ് ബോസിലൂടെ ലഭിച്ചത്. ഫൈനലില്‍ വോട്ട് ചെയ്ത വോട്ടുകളുടെ 80 ശതമാനം വോട്ടും അഖിലിന് ആയിരുന്നു ലഭിച്ചത്.

- Advertisement -

അത്രയധികം ആരാധകരാണ് അഖിലിന് ഉണ്ടായത്. ബിഗ്‌ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ അഖില്‍ മാരാരും, ജുനൈസും, സാഗറും ഒന്നിക്കുന്ന സിനിമ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജ് ആണ്. ഒപ്പം ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

അഖില്‍ മാരാരും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഇപ്പോഴിത ഈ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.

ഈ ചിത്രത്തിന്റെ ബജറ്റിനെക്കുറിച്ചും ചിത്രത്തിലെ ജുനൈസിന്റെയും സാഗറിന്റെയും കഥാപാത്രങ്ങളെക്കുറിച്ചും അഖില്‍ പറഞ്ഞു.മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാര്‍ ഇക്കാര്യം പറഞ്ഞത്.

സാഗറും ജുനൈസും ശരിക്കും ലീഡ് എന്ന് പറയാം. അത്ര ഗംഭീര കഥാപാത്രങ്ങളാണ്. ഈ സിനിമ കൃത്യമായി വന്ന് ലാന്‍ഡ് ചെയ്താല്‍ അതിഗംഭാര കഥാപാത്രങ്ങളാണ്. ജുനൈസ് എന്നും സാഗര്‍ എന്നും തന്നെയാണ് സിനിമയിലെ പേര്. അവര്‍ തന്നെയാണ് സിനിമയില്‍ എന്നാണ് അഖില്‍ പറയുന്നത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയിട്ട് അവര്‍ക്ക് കിട്ടിയത് പോസിറ്റീവോ നെഗറ്റീവോ എന്ന് എനിക്കറിയില്ല. നിങ്ങള്‍ ബിഗ് ബോസില്‍ കണ്ട സാഗറും ജുനൈസും. പക്ഷേ അതിന് പിന്നില്‍ അവരുടെ ഉള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന ഒരു ഷാഡോ ക്യാരക്റ്റര്‍ ഉണ്ട്. അതിനെ ആസ്പദമാക്കി പോകുന്ന ഒരു കഥയാണ്.

ജോജു ചേട്ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന നടി ഉണ്ടാവും എന്നും അഖില്‍ പറയുന്നു. ഞാന്‍ അതില്‍ കോ ഡയറക്ടര്‍ ആയിരിക്കും. ചെറിയ പടമല്ല.10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണ്. ജോജു ചേട്ടന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്നും അഖില്‍ മാരാര്‍ പറയുന്നു.

 

Abin Sunny

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

10 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

12 hours ago