Film News

പലരുടെയും കുരുവിന് കിട്ടിയ അടിയാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച പുരസ്കാരം. അഖിൽ മാരാർ പറയുന്നു.

പുരസ്കാരം ലഭിച്ചതിന് പിന്നാലെ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തുകയാണ് സംവിധായകൻ അഖിൽ മാരാർ. പല ഭാഗങ്ങളിൽ നിന്നും നഞ്ചിയമ്മയ്ക്കെതിരെ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് അഖിൽ മാരാർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നത്. അദ്ദേഹം പങ്കു വെച്ച പോസ്റ്റ് ഇങ്ങനെ.

- Advertisement -

നഞ്ചിയമ്മയ്ക്ക് കിട്ടിയ അവാര്‍ഡ് പലരുടെയും കുരുവിന് കിട്ടിയ അടിയായി പോയി.. ആ കുരു പൊട്ടി വ്രണമായി അവിടെ ഇപ്പോള്‍ നല്ല ചൊറിച്ചിലും അവര്‍ സമാധാനമായിരുന്നിട്ടു ചൊറിയട്ടെ. എത്രയോ മികച്ച ഗാനങ്ങള്‍ ചെയ്തിട്ടുള്ള ഇളയരാജയ്ക്ക് ലഭിക്കാത്ത ഓസ്‌കാര്‍ എആര്‍ റഹ്‌മാന് ലഭിച്ചു. റഹ്‌മാന്‍ സംഗീത ലോകത്തെ അതുല്യ പ്രതിഭയാണ് പക്ഷെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികളില്‍ എത്രയോ താഴെ നില്‍ക്കുന്ന ഒരു ഗാനത്തിനാണ് ഓസ്‌കാര്‍ ലഭിച്ചത്.. എന്ത് കൊണ്ടെന്നാല്‍ ജൂറിയുടെ മുന്നില്‍ എത്തിയത് ആ സിനിമ ആയിരുന്നു. 153 റന്‍സ് അടിച്ചിട്ടും മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് കിട്ടാത്ത ദ്രാവിഡിന് 75 റന്‍സ് അടിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ലഭിച്ചിട്ടുണ്ട്. 153 അടിച്ച കളിയില്‍ സച്ചിന്‍ 186 അടിച്ചതാണ് ദ്രാവിഡിനെ രണ്ടാമന്‍ ആക്കിയത്.

75 റന്‍സ് നേടിയപ്പോള്‍ അദ്ദേഹം ആയിരുന്നു ടീമിലെ ഒന്നാമന്‍.. അതായത് ഒരാള്‍ അവാര്‍ഡിനോ അംഗീകാരത്തിനോ പത്രമാകുന്നത് ഇത്തരം താരതമ്യങ്ങളിലൂടെ ആണ്.. ലോകത്തു ഒളിമ്ബിക്സില്‍ 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ എല്ലാ അത്ലറ്റുകളും ഒരുമിച്ചു മത്സരിച്ചാല്‍ ഉസൈന്‍ ബോള്‍ഡ് സ്വര്‍ണ്ണം നേടുകയും ബാക്കിയുള്ളവര്‍ എല്ലാം പരാജയപ്പെട്ടവര്‍ ആയി ചരിത്രത്തില്‍ അവശേഷിക്കുകയും ചെയ്യും.

അതാണ് ഞാന്‍ പറഞ്ഞത് ഒരാള്‍ മികച്ചവന്‍ ആവുന്നത് അയാള്‍ ആരോട് മത്സരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ്.. നഞ്ചിയമ്മയുടെ പാട്ട് അവാര്‍ഡ് നേടിയതിനു പിന്നില്‍ ഇത്തരം നിരവധി കാരണങ്ങള്‍ ഉണ്ടാവാം. താനാജി പോലെയുള്ള ചിത്രത്തിലെ അഭിനയത്തിന് സുധീര്‍ കരമന ചേട്ടന് അവാര്‍ഡ് കൊടുത്തിനോട് എനിക്ക് വലിയ യോജിപ്പൊന്നും ഇല്ല.

Abin Sunny

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

8 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

1 hour ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

1 hour ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

5 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago