Film News

‘ വല്ലവൻ്റെം കഴുത്ത് ഓടിക്കാം എന്നതല്ലാതെ എന്ത് സ്ത്രീ ശാക്തീകരണമാണ് കമ്മ്യൂണിസ്റ്റുകാർ നടപ്പിലാക്കിയത് എന്ന് ചോദിക്കരുത്.’ സംവിധായകൻ അഖിൽ മാരാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ അഖിൽ മാരാർ പങ്കുവെച്ച കുറിപ്പാണ്. ആ കുറിപ്പിലൂടെ.

- Advertisement -
ദേശീയ അവാർഡ്ന് ജിയോ ബേബിയുടെ ഇന്ത്യൻ കിച്ചണ് പരിഗണിച്ചില്ല എന്ന വിഷമം മാതൃഭൂമി പങ്ക് വെയ്ക്കുക ഉണ്ടായി. ആ എഴുത്തിൽ ഞാൻ ചിരിച്ചു മരിച്ച ചില ഭാഗങ്ങൾ ഉണ്ടായിരുന്നു. 1929 ൽ വി ടി യുടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന ശക്തമായ സ്ത്രീ ശാക്തീകരണം ഉയർത്തുന്ന നാടകത്തിന്റെ അണിയറയിൽ ഉണ്ടായിരുന്ന ഇ.എം.എസ് നാടകത്തിന്റെ ആദ്യ അവതരണ സമയം നാടകം കണ്ട സദസ്സ് ഇളകി മറിയുന്നത് കണ്ടപ്പോൾ വി ടി ഭട്ടതിരിപ്പാടിന്റെ കഴുത്തിൽ തൂങ്ങി സന്തോഷം കൊണ്ട് തുള്ളി ചാടി.  വർഷങ്ങൾക്ക് ഇപ്പുറം സ്ത്രീ ശാക്തീകരണം ഉയർത്തുന്ന ഇന്ത്യൻ കിച്ചൻ കണ്ടിരുന്നെങ്കിൽ ഇ.എം.എസ് ജിയോ ബേബിയുടെ കഴുത്തിൽ പിടിച്ചു തുള്ളി ചാടിയേനെ എന്നാണ് മാതൃഭൂമി പറയുന്നത്.
അല്ലേലും വല്ലവന്റെയും കഴുത്തു ഒടിക്കാം എന്നല്ലാതെ കമ്മ്യൂണിസ്റ്റ്കാർ എന്ത് സ്ത്രീ ശാക്തീകരണം ആണ് നടപ്പിലാക്കിയത് എന്നൊന്നും ചോദിക്കരുത്. ഇ.എം.എസ് മന്ത്രി സഭയിലെ ഏറ്റവും ശക്തയായ മന്ത്രി ആയിരുന്ന ഗൗരി അമ്മയെ പിന്നീട് ഗൗരി ചൊവത്തി എന്ന് ആക്ഷേപിച്ചതും പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കിയതും ആണ് കേരളം കണ്ടത്. അതേ സമയം അന്നത്തെ ബൂർഷ സവർണ്ണ മേധാവികൾ ആയിരുന്ന കോണ്ഗ്രസ്സ് ഒരു വനിതയ്ക്ക് രാജ്യ ഭരണവും 1963ഇൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ (ജനസംഖ്യാ അടിസ്ഥാനത്തിൽ) മുഖ്യമന്ത്രി ആക്കിയും സ്ത്രീ സമൂഹത്തെ മുന്നോട്ട് കൊണ്ട് വരാൻ ശ്രമിച്ചു. ഏതാണ്ട് 20വർഷത്തിനു മുകളിൽ ആയി അവരെ നയിക്കുന്നതും വനിത ആണ്.
കുടുംബം പുലർത്താൻ ഭർത്താവ് പോയി കഷ്ടപ്പെട്ട് പണം സമ്പാദിച്ചു വരുമ്പോൾ അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നത് സ്ത്രീ സമൂഹത്തിനെതിരെ ഉള്ള എന്തോ അടിച്ചമർത്തൽ ആണെന്ന് വരുത്തി ഹൈന്ദവ വിശ്വാസങ്ങളെ ആക്ഷേപിച്ചും പടം എടുത്താൽ ഇവിടുത്തെ കപട സാംസ്കാരിക വാദികൾക്ക് അത് മികച്ചതായിരിക്കും.
ഇനി സത്യ സന്ധമായി സ്ത്രീകളുടെ മുന്നേറ്റം ആണ് സിനിമയിൽ കാണേണ്ടതെങ്കിൽ കന്മദവും,ഹൗ ഓൾഡ് are യൂ പോലെയുള്ള സിനിമകൾ ചർച്ച ചെയ്യൂ…
ചിരിപ്പിച്ചു കൊല്ലാൻ വേണ്ടി ഇത്തരം ലേഖനങ്ങൾ മാതൃഭൂമി എഴുതരുത്.
Abin Sunny

Recent Posts

ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തര ഏതെന്നുവരെ ചോദിച്ചു.ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്.

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…

2 hours ago

ഇന്നത്തെ പെൺകുട്ടികൾക്ക് 30, 35 ഒക്കെ ആയാലും കല്യാണം കഴിക്കാം, അക്കാലത്ത് എല്ലാത്തിനും ഒരു സമയക്രമം ഉണ്ടായിരുന്നു – പ്രണയകഥ തുറന്നുപറഞ്ഞു കനിഹ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…

14 hours ago

27 വർഷങ്ങൾക്കു മുൻപ് ഒരാൾ ഒരു സ്റ്റുഡിയോ ഇട്ടു, അത് ഉദ്ഘാടനം ചെയ്യാൻ കുഞ്ചാക്കോ ബോബനെ സമീപിച്ചു, എന്നാൽ വീട്ടിൽ അദ്ദേഹത്തിൻ്റെ അമ്മ മാത്രം, കടയുടമ സങ്കടങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…

15 hours ago

നയൻതാര അന്ന് അല്ലു അർജുനോട് ചെയ്തത് അദ്ദേഹത്തിൻ്റെ മനസ്സിൽ പകയായി, ഇന്നും അല്ലു അർജുന് നടിയോട് വെറുപ്പ്, 8 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…

15 hours ago

ബിഗ് ബോസ് ടീം ആ കാര്യം എന്നോട് പറഞ്ഞിരുന്നു, പക്ഷേ ഞാൻ അത് അനുസരിച്ചില്ല, അതുകൊണ്ടാണ് എന്നോട് ദേഷ്യം, ഫിനാലേയ്ക്ക് വിളിക്കാതിരുന്നതും അതുകൊണ്ടാണ് – റോക്കി

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…

15 hours ago

58 വയസ്സായിട്ടും സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ് സലീം ഖാൻ, ഇങ്ങനെയുള്ള ആണുങ്ങൾ പെണ്ണു കെട്ടാതിരിക്കുന്നതാണ് നല്ലത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…

16 hours ago