Social Media

പഴയ വിഷയങ്ങള്‍ പറഞ്ഞ് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മതേതര കോമാളികളെ, നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ്; അയോധ്യ അക്ഷതം സ്വീകരിച്ച് അഖില്‍ മാരാര്‍ പറയുന്നു

അയോധ്യയില്‍ പൂജിച്ച അക്ഷതം ആര്‍എസ്എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് ജയകുമാറില്‍ നിന്നും സ്വീകരിച്ച് മുന്‍ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.

- Advertisement -

പത്ത് ദിവസം മുന്‍പ് അക്ഷതം സ്വീകരിച്ചതിന്റെ ചിത്രവും അഖില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കൂടാതെ നീണ്ട ഒരു കുറിപ്പും അഖില്‍ പങ്കുവച്ചു.

അക്ഷതം സ്വീകരിക്കുന്നവരെ ആര്‍എസ്എസുകാരനാക്കുന്ന സോഷ്യല്‍ മീഡിയ പ്രവണതയെ ആണ് അഖില്‍ വിമര്‍ശിച്ചത്.
പഴയ വിഷയങ്ങള്‍ പറഞ്ഞ് മനുഷ്യരെ തമ്മിലടിപിക്കുന്ന മതേതര കോമാളികളെ നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ് എന്നും അഖില്‍ പറയുന്നു.

പോസ്റ്റിങ്ങനെ-

ഏകദേശം 10 ദിവസം മുമ്പ് RSS അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍ ജി യില്‍ നിന്നും ഞാന്‍ അക്ഷതം സ്വീകരിച്ചത്…
ഏതൊരു ക്ഷേത്രത്തിലെയും പ്രസാദം പോലെ ആദരവോടെ ഞാനത് സ്വീകരിച്ചു..

വലിയൊരു അംഗീകാരം ആയിരുന്നിട്ട് കൂടി ഞാന്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നില്ല ..എന്നാല്‍ ഈ സാഹചര്യത്തില്‍ പോസ്റ്റ് ചെയ്യാതിരിക്കുക ശരിയുമല്ല ….

മതേതര രാജ്യം എന്നത് ഭരണഘടനയില്‍ വെറും അച്ചടി മഷി ആയി കിടക്കുകയും വര്‍ഗീയത കൊടി കുത്തി വാഴുന്ന മനുഷ്യരുടെ നാടായി രാജ്യം വളരുകയും ചെയ്തത് നില നില്‍ക്കാനായി ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചു വന്ന ജാതി മത പ്രീണനങ്ങളാണ് …

അത് ഭംഗിയായി കൈകാര്യം ചെയ്ത ബിജെപി രാജ്യത്തെ അധികാര കസേരയില്‍ തങ്ങളുടെ സ്ഥാനം ഭദ്രമാക്കി എന്ന് മാത്രം…
ഇപ്പോള്‍ തന്നെ കേരളത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും മത വര്‍ഗീയത ആണ് ചര്‍ച്ച ..ഫലം എന്താണ് നിങ്ങള്‍ എന്തിനെ എതിര്‍ക്കുന്നുവോ അത് കൂടുതല്‍ ശക്തിപ്പെടും …
രാമ ക്ഷേത്രം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം പരമോന്നത നീതി പീഠം വിധി പറഞ്ഞ് സമവായത്തില്‍ തീര്‍പ്പ് കല്പിച്ചു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു..

ഇനിയും പഴയ വിഷയങ്ങള്‍ പറഞ്ഞു സമൂഹത്തില്‍ വിഷം കലര്‍ത്തി മനുഷ്യരെ തമ്മിലടിപിക്കുന്ന മതേതര കോമാളികളെ നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ്…

നിശബ്ദമായി ബിജെപി ഇതെല്ലാം ആസ്വദിക്കുക ആണ്..
മീഡിയ ഫണ് എന്ന ചാനളില്‍ 3 കഴുതകള്‍ നടത്തുന്ന ഒരു ചര്‍ച്ച കമ്മ്യുണിസ്റ്റ് കാരനായ ഒരു ഹിന്ദു കണ്ടാലും അവന്‍ വര്‍ഗീയ വാദി ആയി മാറും..
സത്യത്തില്‍ ഈ മീഡിയ ഫണ് ബിജെപി യുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു..

അതോടൊപ്പം സുരേഷ് ഗോപി അടുത്ത തവണ തൃശൂര്‍ ജയിക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ ബിജെപി യുടെ സംഘടനാ സംവിധാനം കൊണ്ടോ ആയിരിക്കില്ല..

സഖാക്കളുടെ പ്രചാരണവും പ്രതാപന്റെ വിവരകേടും കൂട്ടത്തില്‍ കുറെ മാധ്യമ കോമരങ്ങളും നടത്തുന്ന കൂത്ത് കൂടി ചേരുമ്പോള്‍ സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രി …

Cpm എന്നും ബിജെപി യുടെ ചങ്കു ആണ്…കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ CPM ബിജെപി നടത്തിയ വിട് വേലയുടെ ഫലമാണ് അവര്‍ക്ക് ലഭിച്ച തുടര്‍ ഭരണം..

അടുത്ത തവണയും Cpm ഭരിച്ചാലും അത്ഭുതപെടണ്ട ബിജെപി ഭാവി കണ്ടാണ് പ്രവര്‍ത്തിക്കുന്നത്..അധികാരത്തില്‍ നിന്നും ഇല്ലാതാക്കി കോണ്‍ഗ്രസ്സിനേ പൂര്‍ണമായും തകര്‍ക്കുക ..

അധികാരം തുടര്‍ച്ചയായി നല്‍കി കമ്യൂണിസ്റ്റുകാരെ തമ്മിലടുപ്പിച്ചു അവരെയും തകര്‍ക്കുക ..ഞാന്‍ ഇപ്പോള്‍ ഇത് പറഞ്ഞത്..
മതേതരം എന്ന പേരില്‍ അല്ലെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ വെറുതെ നടന്ന് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറി അവരെയെല്ലാം ബിജെപി ആക്കി മാറ്റരുത്..

നീ ഒക്കെ എന്തിനാടാ ഈ രാജ്യത്തെ ഹിന്ദു വിനെ അവന്റെ വിശ്വാസത്തിന്റെ പേരില്‍ ചുളുവില്‍ RSS യില്‍ എത്തിക്കുന്നത്..
അവര്‍ പണി എടുത്തു വളരുന്നുണ്ട്..നീ ഒക്കെ സഹായിക്കുന്ന പണി നിര്‍ത്തു…

NB: ആര്‍ക്കെങ്കിലും മക്കയില്‍ നിന്നുള്ള എന്തെങ്കിലും തരണം എങ്കിലോ വത്തിക്കാനില്‍ നിന്നുള്ള എന്തെങ്കിലും തരണം എന്നുണ്ടെങ്കിലോ ഏറെ സ്‌നേഹത്തോടെ ആദരവോടെ ഞാന്‍ സ്വീകരിക്കും…
മനുഷ്യന്‍ സൃഷ്ടിച്ച ദൈവത്തിന് വേണ്ടി മതം പ്രചരിപ്പിച്ച മനുഷ്യര്‍ക്ക് വേണ്ടി എവിടെയോ നടക്കുന്ന പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ച ചെയ്തു രാഷ്ട്രീയ ലാഭങ്ങള്ക്ക് വേണ്ടി സ്‌നേഹിച്ചു കഴിയുന്ന മനുഷ്യനെ തമ്മിലടിപിക്കുന്നത് കാണുമ്പോള്‍ എങ്ങനെ എഴുതാതിരിക്കും ..

Abin Sunny

Recent Posts

മുസ്ലീം സ്ത്രീകളോട് ബുർഖ അഴിച്ചുമാറ്റണമെന്ന് ബിജെപി സ്ഥാനാർത്ഥി.ഒടുവിൽ കേസെടുത്തു

ബിജെപി സ്ഥാനാർത്ഥി മാധവി ലത തിങ്കളാഴ്ച്ച പോളിംഗ് സ്റ്റേഷനിൽ മുസ്ലീം സ്ത്രീ വോട്ടർമാരുടെ ഐഡൻ്റിറ്റി പരിശോധിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് വിവാദം…

39 mins ago

അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് കനി കുസൃതി.താരത്തിന്റെ മാതാപിതാക്കളെയും സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമാണ്.മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല.…

1 hour ago

വയറിൽ തലോടിയത് സുരേഷ് ​ഗോപി അല്ലാത്തത് നന്നായി, അസിഫ് അലി വയറിൽ തലോടിയപ്പോൾ കുഴപ്പമൊന്നുമില്ല.വീഡിയോയ്ക്ക് വിമർശനം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നടി അമല പോളിന്റെ വീഡിയോസ് ആണ്.ഗര്‍ഭിണികള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഷോ…

1 hour ago

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

5 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

5 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

5 hours ago