featured

കരുണാകരന്റെ മകൾ പോലും ബിജെപിയിലേക്ക് പോയി.പത്മജയെ മറുകണ്ടം ചാടിച്ച ബിജെപി ലക്ഷ്യം മറ്റൊന്ന്, മനസിലാക്കിയില്ലെങ്കിൽ അക്കാര്യം സംഭവിക്കും; അഖിൽ മാരാർ

രാഷ്ട്രീയകൃഷിയാണ് ബിജെപി കേരളത്തിൽ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,’പത്മജ വേണുഗോപാലിനെ കൊണ്ടുപോയാൽ നമ്മുക്കൊന്നും ഇല്ലെന്ന് പറയുന്ന കോൺഗ്രസുകാർ ഇനിയെങ്കിലും ബിജെപിയുടെ ബുദ്ധി തിരിച്ചറിയണം. ടോം വടക്കൻ മുൻപ് ബിജെപിയിലേക്ക് പോയപ്പോൾ നിങ്ങൾ പറഞ്ഞത് അയാൾ പോയാൽ ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല, അദ്ദേഹത്തിനൊപ്പം ആരും ബിജെപിയിലേക്ക് പോകില്ലെന്നാണ്. ടോം വടക്കനെന്നയാൾ സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. പാർട്ടിയിൽ ആരൊക്കെ എന്തൊക്കെ കൈകാര്യം ചെയ്തുവെന്നതടക്കമുള്ള കോൺഗ്രസിലെ എല്ലാ അഴിമതിക്കഥകളും അറിയുന്നയാളായിരുന്നു അദ്ദേഹം.

- Advertisement -

ടോം വടക്കനെ കൊണ്ടുപോകുന്നത് നെഹ്റു കുടുംബത്തിന് ഫണ്ട് വരുന്നത് എവിടെ നിന്നെന്ന് തിരിച്ചറിയാനും എവിടെ വെട്ടണം എന്ന് അറിയാനും അതിന് അനുസരിച്ച് തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാനും വേണ്ടിയായിരുന്നു. അല്ലാതെ വടക്കൻ പോകുമ്പോൾ അണികൾ പോകുമെന്ന് കരുതേണ്ടെന്ന് പറയുന്ന നിങ്ങളൊക്കെ വിഡ്ഢികളാണെന്നേ പറയൂ.ജനങ്ങളെ മനസിലാക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കോൺഗ്രസ് വളർന്നാൽ ബിജെപിക്ക് വളരാനാകില്ലെന്നും അവർക്ക് നന്നായി അറിയാം. അതുകൊണ്ട് കോൺഗ്രസിനെ എങ്ങനെയെങ്കിലും തകർക്കുകയെന്നത് മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം. പൂർണമായും കോൺഗ്രസിനെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിന് അവർ ആരുടെ കൂടെയും കൂടും. ഇപ്പോൾ അവർ കേരളത്തിൽ സി പി എമ്മിനൊപ്പമാണ് കൂടിയിരിക്കുന്നത്.അവരെ വീണ്ടും അധികാരത്തിലെത്തിക്കുക, ലോക്സഭ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് പരമാവധി സീറ്റുകൾ നേടിക്കൊടുക്കുക എന്നതൊക്കെയാണ് ബി ജെ പിയുടെ ലക്ഷ്യം.

കെ കരുണാകരന്റെ മകൾ പോലും ബിജെപിയിലേക്ക് പോയി എന്ന് പറയുമ്പോൾ മതേതര ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയൊരു ആശങ്കയുണ്ടാകും. ഭാവിയിൽ ഞങ്ങൾ വിജയിപ്പിക്കുന്ന കോൺഗ്രസുകാരൊക്കെ പേയേക്കും എന്ന ആശങ്കയുണ്ടാകും. ഈ സംശയം ഉണ്ടാകുമ്പോൾ ഇടതുപക്ഷം ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തും. ബി ജെ പിയുടെ നേതാക്കൾ പറയുന്നത് കോൺഗ്രസ് നേതാക്കൾ നമ്മളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നാണ്. സി പി എം നേതാക്കളുടെ പേരുകളൊന്നും ഇവർ പറയുന്നില്ല. അതായത് കോൺഗ്രസ് നേതാക്കൾ നാളെ ഞങ്ങൾക്കൊപ്പം വരുമെന്ന സന്ദേശം നൽകാനാണ്. കോൺഗ്രസിനെ വിശ്വസിക്കരുത്, അവർക്ക് വോട്ട് കൊടുക്കരുത്, കോൺഗ്രസുകാരെല്ലാം ഞങ്ങളുടെ കൂടെ തന്നെ വരാൻ നിൽക്കുകയാണെന്നുള്ള ഒരു പ്രസ്താവന ഒളിഞ്ഞപും തെളിഞ്ഞും നൽകുകയാണ്. കോൺഗ്രസിനെ രാജ്യത്ത് നിന്ന് പൂർണമായും ഒഴിവാക്കുകയാണ് ഇതിലൂടെ അവർ ലക്ഷ്യം വെയ്ക്കുന്നത്.

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

21 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

31 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

1 hour ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago