മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നിവിൻ പോളി. നിരവധി ആരാധകരാണ് കേരളത്തിൽ ഇദ്ദേഹത്തിന് ഉള്ളത്. കേരളത്തിന് പുറത്തേക്കും നിവിന് ആരാധകർ ഉണ്ട്. ഇദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെപ്റ്റംബർ 30ന് ചിത്രം തീയറ്ററുകളിൽ എത്തും. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. പല സ്ഥലങ്ങളിലും ഇതിന്റെ പ്രമോഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നിവിൻ പോളിയുടെ പുതിയ വീഡിയോ ആണ്.
View this post on Instagram
വീഡിയോയിൽ നിവിൻ പോളിക്ക് പുറമേ അജു വർഗീസ് സാനിയ തുടങ്ങിയവരും ഉണ്ട്. പ്രമോഷൻ തിരക്കുകളുടെ ഇടവേളകളിൽ എപ്പോഴോ രുചികരമായ ഭക്ഷണം അന്വേഷിച്ചു പോയതായിരുന്നു മൂവരും. ചെന്നെത്തിപെട്ടത് കൊല്ലം നഗരത്തിലുള്ള എഴുത്താണി കടയിൽ. ഇവിടെ നിന്നും നല്ല ചൂട് പൊറോട്ടയും മട്ടൻ കറിയും ആസ്വദിച്ചു കഴിക്കുന്ന ഇവർ വീഡിയോയിൽ ഉണ്ട്.
View this post on Instagram
ചില ദൃശ്യങ്ങൾ സാനിയ തന്നെയാണ് നേരിട്ട് പകർത്തിയിരിക്കുന്നത്. ഒരു പൊറോട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് നിവിൻ താരങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. നിരവധി കമന്റുകളാണ് ഇപ്പോൾ ഇതിന് താഴെ വരുന്നത്. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.