മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്. ഐശ്വര്യ എന്ന നടിയാണ് പരമ്പരയിൽ കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നലീഫ് എന്ന നടനാണ് കിരൺ എന്ന നായക വേഷത്തിലെത്തുന്നത്. ഇരുവരും മലയാളികൾ അല്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ഇരുവരും തമിഴ്നാട് സ്വദേശികളാണ്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഐശ്വര്യ റാംസെ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു കളർഫുൾ ടോപ്പും ജീൻസും അണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. നാടൻ വേഷങ്ങളിൽ മാത്രം കണ്ടു ശീലിച്ച അതുകൊണ്ട് പ്രേക്ഷകർക്ക് പെട്ടെന്ന് ഒരു അമ്പരപ്പ് ആണ് ഈ ചിത്രങ്ങൾ കണ്ടപ്പോൾ ഉണ്ടായിരിക്കുന്നത്.
ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ആരാണ് എന്ന് അറിയുമോ? അതേ, നിങ്ങൾ ഉദ്ദേശിച്ചത് ശരിതന്നെയാണ്. കിരൺ സാറാണ് ഈ ചിത്രങ്ങളെല്ലാം എടുത്തിരിക്കുന്നത്. അതായത് പരമ്പരയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്ന നലീഫ് തന്നെയാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. താരം അതീവ സുന്ദരി ആയിട്ടാണ് ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.
ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് മൗനരാഗം. സംസാരിക്കാൻ ശേഷിയില്ലാത്ത ഒരു പെൺകുട്ടിയെയും അവളെ ദ്രോഹിക്കുന്ന അവരുടെ സ്വന്തം കുടുംബത്തിൻ്റെയും കഥയാണ് പരമ്പര പറയുന്നത്. എന്നാൽ അവളുടെ മനസ്സിലെ നന്മ മനസ്സിലാക്കി അവളെ സ്നേഹിക്കുന്ന യുവാവ് ആണ് കിരൺ സാർ. ഇരുവരും ഒന്നിക്കുവാൻ ഉള്ള എല്ലാ ലക്ഷണങ്ങളും ആണ് ഇപ്പോൾ പരമ്പരയിൽ കാണുന്നത്. എന്നാൽ അതേ സമയം ഇവരെ തമ്മിൽ പിടിക്കുവാൻ കുറേ ദുഷ്ടശക്തികൾ ശ്രമിക്കുന്നുണ്ട്. കല്യാണിയെ വകവരുത്താൻ ആണ് സരയൂ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് ശരിക്കും സംഭവിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ.