Film News

ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല; അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്,ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി ഐശ്വര്യ രാജേഷ്

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതിന് എതിരെ പ്രതികരിച്ച് തമിഴ് നടി ഐശ്വര്യ രാജേഷ്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ് എന്നാണ് നടി ഐശ്വര്യ രാജേഷ് പറയുന്നത്.

- Advertisement -

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയുടെ തമിഴ് റീമേക്കുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ഐശ്വര്യ രാജേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തത്.ശബരിമല സ്ത്രീ പ്രവേശനത്തിലെ വിവേചനങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് തന്റെ നിലപാടാണ് ഐശ്വര്യ വ്യക്തമാക്കിയത്.

തന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല എന്നാണ് ഐശ്വര്യ പറയുന്നത്. ഒരു ദൈവവും ആളുകള്‍ ക്ഷേത്രത്തില്‍ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമല മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നല്‍കിയിട്ടില്ലെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു.

ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ലെന്നും ഐശ്വര്യ പറയുന്നു. നമ്മള്‍ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേര്‍തിരിവുമായി ഒരു ബന്ധവുമില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന് തന്നെ പേരിട്ട ചിത്രം ഫെബ്രുവരി 3ന് ആണ് തിയറ്ററിലെത്തുന്നത്. മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച റോളിലാണ് ഐശ്വര്യ തമിഴില്‍ എത്തുന്നത്.

Abin Sunny

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

8 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

8 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

9 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

9 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

9 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

10 hours ago