Film News

ബോധം കെടുത്തി തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കഥ വിവരിച്ച് പഴയകാല നടി ഐശ്വര്യ

മലയാള സിനിമയിലും സീരിയലിലും ഒക്കെ ഒരുപാട് ആരാധകരുള്ള താരമാണ് ഐശ്വര്യ ഭാസ്കരൻ. നിരവധി മലയാള ചിത്രങ്ങളിൽ താരം നായികയായി എത്തിയിട്ടുണ്ട്. ഇതിൽ തന്നെ മലയാളികൾ എന്നും ഓർത്തു വെക്കുന്ന ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളും ഉണ്ട്. ചെന്നൈ സ്വദേശി ആയിരുന്നിട്ടു കൂടി മലയാളി പ്രേക്ഷകർക്ക് ഐശ്വര്യയോട് അങ്ങനെയൊരു വേർ തിരിവ് ഉണ്ടായിട്ടില്ല എന്ന് പറയാം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

- Advertisement -

മലയാള ചലച്ചിത്രങ്ങൾക്ക് പുറമേ സീരിയലുകളിലും ഐശ്വര്യ വേഷമിട്ടിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു പരമ്പരയിലെ ഐശ്വര്യ അവതരിപ്പിച്ച ആൻറി അമ്മ എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ ഓളം ആയിരുന്നു സൃഷ്ടിച്ചെടുത്തത്. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും സജീവമാണ് ഐശ്വര്യ. മോഹൻലാലിനൊപ്പം ഐശ്വര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബട്ടർ ഫ്ലൈസ്, നര സിംഹം എന്നീ ചിത്രങ്ങളൊക്കെ വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ബട്ടർ ഫ്ലൈസ് എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് നടന്ന രസകരമായ ഒരു സംഭവം ആണ് താരം വിവരിക്കുന്നത്.

മലയാളത്തിൽ ഞാൻ ചെയ്തതിൽ വെച്ച് ഇന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന ചിത്രമാണ് ബട്ടർ ഫ്ലൈസ്. എൻറെ ചിത്രങ്ങൾ വച്ച് ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്ന് കൂടിയാണ് ഇത്. മോഹൻലാലിനൊപ്പം ആണ് ഒരു കേന്ദ്ര കഥാപാത്രത്തെ ഞാനും അവതരിപ്പിച്ചത്. ജഗദീഷാണ് സപ്പോർട്ടിംഗ് റോളിൽ ഉണ്ടായിരുന്നത്. ഹാസ്യത്തിന് വളരെയധികം പ്രാധാന്യം കൊടുത്തു കൊണ്ട് ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു അത്. അതുകൊണ്ടു തന്നെയാവണം ചിത്രത്തിലെ പല രംഗങ്ങളുടെയും ഷൂട്ടിംഗ് എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. വളരെ നിലവാരമുള്ള ഹാസ്യ രംഗങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്.

ബോധം കെട്ടു വീഴുന്ന എന്നെ മോഹൻലാലും ജഗദീഷും ചേർന്ന് തട്ടിക്കൊണ്ടു പോകുന്ന ഒരു രംഗമുണ്ട് അതിൽ. വളരെ തന്മയത്വത്തോടെ ആണ് രണ്ടുപേരും ആ രംഗങ്ങളൊക്കെ ചെയ്തത്. പലപ്പോഴും ഇവരുടെ അഭിനയം കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല. ചിരി വരുന്നത് കടിച്ചു പിടിച്ച് കടിച്ചു പിടിച്ച് അവസാനം ഞാൻ പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായിരുന്നത്. ഒടുവിൽ ഞാൻ സംവിധായകനോട് പറഞ്ഞു എന്നെ യഥാർത്ഥ ക്ലോറോഫോം ഉപയോഗിച്ച് ഒന്ന് ബോധം കെടുത്താൻ. അത്ര പ്രയാസം ആയിരുന്നു എനിക്ക് അ രംഗം ചെയ്യാൻ. ഐശ്വര്യ പറയുന്നു.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

3 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

8 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

18 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

18 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

19 hours ago