മലയാളത്തില്‍ ഏറെ ആരാധകരുള്ള നടിയാണ് അഹാന കൃഷ്ണ. അഭിനയം, പാട്ട്, ഡാന്‍സ് അങ്ങനെ ഓരോ മേഘലയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ യുവനടി. ലൂക്ക എന്ന ചിത്രത്തിലൂടെ നായിക വേഷത്തില്‍ പ്രേക്ഷകരിലേക്ക് എത്തിയ അഹാന , സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് . തന്റെ വേറിട്ട ഡാന്‍സ് വീഡിയോ , പാട്ട്, ചിത്രം അങ്ങനെ ഓരോന്ന് പങ്കുവെച്ചാണ് ആരാധകരിലേക്ക് താരം എത്താര്‍. നടിയെ പോലെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ നടി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് വൈറലാകുന്നത്. സ്കേര്‍ട്ടും ടോപും അണിഞ്ഞാണ് ചിത്രത്തില്‍ അഹാന എത്തിയത്. പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത വസ്ത്രം ആണിത്. ടോപ്പില്‍ നിറയെ കണ്ണാടി വര്‍ക്കും ഉണ്ട്. എല്ലാംകൂടി ഒരു ബോളിവുഡ് താരത്തിന്റെ ലുക്കിലാണ് അഹാന എത്തിയത്.
‘മണി ഹീസ്റ്റ്’ 5 എപ്പിസോഡും ഒറ്റയടിക്ക് കണ്ട ശേഷം ഞാന്‍’, എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
അതേസമയം അഹാനയുടെ രണ്ടു സഹോദരിമാരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ ലൂക്ക എന്ന സിനിമയില്‍ തന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നത് അഹാനയുടെ സഹോദരി ഹന്‍സിക ആയിരുന്നു. സഹോദരി ഇഷാനിയും മമ്മൂട്ടി ചിത്രം വണ്ണിലൂടെ സിനിമാരംഗത്ത് എത്തി.