യുവ താരനിരയിൽ വളരെയധികം ആരാധകരുള്ള ആളാണ് അഹാന. സോഷ്യൽ മീഡിയിൽ താരം വളരെ ആക്റ്റീവ് ആണ്. നടൻ കൃഷ്ണ കുമാറിന്റെ മകളാണ് അഹാന കൃഷ്ണൻ. ലോക്ക്ഡൗണില്‍ ഡൗന്സും വര്‍ക്കൗട്ടും പാചകവും ഒക്കെയായി സമയം ചിലവിടുന്ന അഹാന പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ്. കുട്ടിക്കാല ചിത്രങ്ങളും അവയില്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളുമായി ഒരു ഫോട്ടോഷൂട്ട് സീരീസാണ് താരത്തിന്റെ പുത്തന്‍ പരീക്ഷണം. ഇന്സ്റ്റ്രഗ്രാമില് താരത്തിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.
കുട്ടിക്കാലത്തെ ചിത്രവും അതില്‍ ധരിച്ചിരിക്കുന്ന വസ്ത്രം കൈയില്‍ പിടിച്ച് പുതിയ ഒരു ചിത്രവും ചേര്‍ത്തുള്ള കൊളാഷ് ആണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നാല് ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവിട്ടു. ആറ് ചിത്രങ്ങളടങ്ങുന്ന സീരീസ് ആണെന്ന് അഹാന വെളിപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവസാന രണ്ട് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
കുട്ടിക്കാലത്തെ വസ്ത്രങ്ങള്‍ ഇത്രയും നാളുകള്‍ക്ക് ശേഷവും സൂക്ഷിച്ചുവച്ച അമ്മ സിന്ധു കൃഷ്ണകുമാറിന് നന്ദി കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഉടുപ്പ് കൈയില്‍ പിടിച്ചുനില്‍ക്കുന്ന താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതും അമ്മയാണ്.
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…
മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…