മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് അഹാന കൃഷ്ണ. പ്രശസ്ത സിനിമ സീരിയൽ നടൻ ആയ കൃഷ്ണകുമാറിൻ്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. അഹാനയുടെ ലൂക്ക എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. ടോവിനോ ആയിരുന്നു ചിത്രത്തിൽ നായകൻ.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് അഹാന. വിശേഷങ്ങളും കാര്യങ്ങളുമെല്ലാം താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച് ഒരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഇത് പങ്കുവെച്ചത്. ഒരു ഗാനമാലപിക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്.
View this post on Instagram
ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രമാണ് ഗെഹരായിയാൻ. ഇതിലെ ഒരു ഗാനം ആലപിക്കുന്ന വീഡിയോ ആണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ ഗാനം ആണ് താരം പാടിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനകം തന്നെ ഏതാണ്ട് 65 ആയിരത്തിലധികം ലൈക്കുകൾ വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.
കനിഹ ഉൾപ്പെടെ നിരവധി പേർ അഹാനയുടെ ഈ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ആത്മാവുള്ള ഗാനം എന്നാണ് കനിഹ കുറിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം ഇടുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ തേടാറുണ്ട്. നിരവധി ആരാധകരാണ് അഹാനക്ക് ഉള്ളത്.