അഹാന കൃഷ്ണയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആരാധകർ താരത്തിന് സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും ഉണ്ട്. പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ ആണ് അഹാന. നാലു മക്കളാണ് താരത്തിന് ഉള്ളത്. ദിയ, ഇഷാനി, ഹൻസിക എന്നാണ് ഇവരുടെ പേര്.
നാലുപേരും ഒരുവിധം സാമൂഹ്യ മാധ്യമങ്ങളിൽ സജീവം തന്നെയാണ്. കൂട്ടത്തിൽ അഹാനയാണ് ആദ്യമായി സിനിമയിൽ അരങ്ങേറിയത്. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ചേച്ചിയുടെ വഴിയെ തന്നെയാണ് ചില കാര്യങ്ങളിൽ അനിയത്തിമാരും. രണ്ടാമത്തെ മകൾ ആയ ദിയ സിനിമയിൽ അരങ്ങേറി കഴിഞ്ഞു.
View this post on Instagram
സാമൂഹ്യ മാധ്യമങ്ങളിലും താരം സജീവം. സ്വന്തമായി യൂട്യൂബ് ചാനൽ ഒക്കെയുണ്ട് താരത്തിന്. നിരവധി ആളുകൾ താരത്തെ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ സഹോദരിമാർക്കൊപ്പം സിംഗപ്പൂരിൽ നിന്നും പകർത്തിയ ഒരു ഡാൻസ് വീഡിയോ ആണ് അഹാന പങ്കു വച്ചിരിക്കുന്നത്. ബോഗൻ വില്ലേയ്ക്കും മറീന ബേ സാൻഡ്സിനും ഇടയിലെ നൃത്തം രസകരമായിരുന്നു എന്ന് അഹാന പറയുന്നു.
View this post on Instagram
വളരെ പെട്ടെന്നാണ് വീഡിയോ ഇപ്പോൾ വൈറൽ ആവുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എത്ര മനോഹരമായാണ് ഇവർ നൃത്തം ചെയ്യുന്നത് എന്ന് പ്രേക്ഷകർ പറയുന്നു. ഇവർ നാലു പേരെയും എന്നാണ് അഹാദിഷിക എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
View this post on Instagram