മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഹാന. ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ താരം ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. എങ്കിലും കിട്ടിയ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തത ഉള്ളതാക്കാൻ താരം ശ്രമിച്ചിട്ടുണ്ട്. പ്രശസ്ത സീരിയൽ-സിനിമ നടനായ കൃഷ്ണകുമാറിൻ്റെ മൂത്ത മകളാണ് അഹാന. മക്കളിൽ ഏറ്റവും ആദ്യം സിനിമയിൽ അരങ്ങേറിയതും അഹാന തന്നെ.
സമൂഹമാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം. തൻറെ വിശേഷങ്ങളും ചിത്രങ്ങളും താരം ഇടയ്ക്കൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു നൃത്ത വീഡിയോ ആണ് താരം. ആലിയ നായികയായ ഏറ്റവും പുതിയ ചിത്രമാണ് ഗംഗു ഭായി കത്തിയവാടി. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകർ ഏറെ ആകാംക്ഷയോടെ നോക്കുന്ന ചിത്രമാണ് ഇത്. ആലിയയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിന് വേണ്ടിയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
View this post on Instagram
ചിത്രത്തിലെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനമാണ് ദോലിട. ഈ ഗാനത്തിനാണ് താരം ചുവടുകൾ വയ്ക്കുന്നത്. എന്തായാലും സംഭവം ഹിറ്റായി എന്ന് പറയാം. നിരവധിപേർ ആണ് ഇതിന് ഇപ്പോൾ കമൻറുകൾ ആയി എത്തുന്നത്. ഈ കൂട്ടത്തിൽ സെലിബ്രിറ്റികളും ഉണ്ട്. മാമാങ്കം എന്ന ചിത്രത്തിലെ നായിക പ്രാചി ടെഹ്ലാൻ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തി. വളരെ മനോഹരം. ഭാവങ്ങൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പ്രാചി കുറിച്ചു.
അടുത്ത ട്രെൻഡിങ് ആണ് ഇത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതിനിടയിൽ ചിത്രം ഫെബ്രുവരി 25ന് പ്രദർശനത്തിനെത്തുമെന്നാണ് സൂചന. ഹിന്ദി സിനിമാലോകം ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പത്മാവത് എന്ന ചിത്രത്തിനുശേഷം സഞ്ജയ് ലീലാ ബൻസാലി ഒരുക്കുന്ന ചിത്രമാണ് ഇത്.