Social Media

പര്‍പ്പിള്‍ ഡിസൈനര്‍ സാരിയില്‍ അതിസുന്ദരിയായി അദിതി; ഇത്തവണത്തെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്ത്

സ്‌ക്രീനില്‍ വന്ന് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അദിതി രവി. പരസ്യ ചിത്രങ്ങളിലൂടെ വന്ന് സിനിമാമേഘലയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിക്ക് ഇന്ന് ആരാധകരും ഏറെയാണ്. ചലച്ചിത്ര നടിയും മോഡലുമായ അദിതി രവി ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലും തരംഗമായിരിക്കുകയാണ്. പര്‍പ്പിള്‍ ഡിസൈനര്‍ സാരിയും അതിന് മാച്ച് ചെയുന്ന കല്ലുകള്‍ പതിപ്പിച്ച കമ്മലുമാണ് താരം അണിഞ്ഞത്. വളരെ സിപിംള്‍ ലുക്കില്‍ തന്നെയാണ് അദിതിയെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

- Advertisement -

ചിത്രത്തില്‍ കിടിലന്‍ ലുക്കിലാണ് താരം ഉള്ളത് എന്ന ആരാധകരുടെ അടിക്കുറിപ്പും വന്നു. സിപിംള്‍ വസ്ത്രങ്ങളില്‍ ആകര്‍ഷകമാകുന്ന ഫോട്ടോഷൂട്ട് നടത്തുന്ന അദിതിയുടെ ഇത്തവണത്തെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സാംസ്‌കാരിക ജില്ലയിലെ പുതുക്കാട് സ്വദേശി കൂടിയാണ് അദിതി രവി. അത് യേ ലവ് എന്ന മ്യൂസിക് അല്‍ബത്തില്‍ അഭിനയിച്ചതോടെയാണ് സിനിമയിലേക്ക് വഴി തെളിഞ്ഞത്.

കോളേജ് പഠനകാലത്താണ് അദിതി മോഡലിങ്ങിലേക്ക് ഇറങ്ങുന്നത്. പിന്നീട് സിനിമാ അഭിനയം എന്ന ആശയം മനസില്‍ ഉദിച്ചതോടെ അവസരം വന്നപ്പോള്‍ അതിലും ഒരു പരീക്ഷണ നടത്തുകയായിരുന്നു. പരസ്യമേഘലയില്‍ തന്നെ തിരക്കുള്ള ഒരു വ്യക്തിയായി മാറിയിരുന്നു അദിതി രവി. നിരവധി പരസ്യങ്ങളിലും അദിതി  അഭിനയിച്ചിരുന്നു.

തമിഴ് ചലച്ചിത്രത്തില്‍ അഭിനയമാരംഭിച്ച് മാതൃഭാഷ സിനിമയിലെത്തി എന്ന പ്രത്യേകതയും അതിഥിക്കുണ്ട്. ഇത് എന്ന മായം എന്ന തമിഴ് ചിത്രത്തിലാണ് അദിതി രവി ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് മലയാളത്തില്‍ ആംഗ്രി ബെബീസില്‍ അഭിനയിച്ചു. ഈ ചിത്രത്തിന്റെ തിരക്കുകളില്‍ നിന്നും ഒന്ന് മാറി നില്‍ക്കുമ്പോഴേക്കും താരത്തെ തേടി അടുത്ത സിനിമാ ഓഫര്‍ വന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിന്റെ ഭാഗമാവാനും കഴിഞ്ഞു.

2014-ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിലും ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് സണ്ണി വെയിനിന്റെ നായിക വേഷത്തിലും എത്തി. അലമാരയിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം അദിഥി പങ്കുവെച്ച ഒരു മേസേജ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സിനിമ താരങ്ങള്‍ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ കണ്ണില്‍പ്പെട്ട് പോവാറുണ്ട്. എന്നാല്‍ തങ്ങളെ അപമാനിക്കുന്ന കപട സദാചാരവാദികളെ വെറുതവിടാതെ ചുട്ട മറുപടികൊടുക്കുന്ന താരങ്ങളില്‍ ഒരാളായ അദിതി രവി അത്തരം ഒരാള്‍ക്ക് മറുപടി കൊടുത്തതായിരുന്നു സംഭവം. തന്റെ ഹോട്ട് ചിത്രം ചോദിച്ച ഒരു ഞരുമ്പനാണ് അദിതി മറുപടി കൊടുത്തിരുന്നത്.

 

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

33 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

39 mins ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

15 hours ago