ജീവിതത്തിൽ നേരിട്ട ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെക്കുകയാണ് പ്രശസ്ത നടി വിൻസി അലോഷ്യസ്. ഫ്ലവേഴ്സ് ചാനലിലെ പരിപാടിയിൽ എത്തിയപ്പോഴാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ സുഹൃത്തിനെ കുറിച്ചാണ് വിൻസി വെളിപ്പെടുത്തിയത്. പ്ലസ്ടുവിന് പഠിക്കുമ്പോൾ മുതൽ തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായിരുന്നു അവൻ എന്ന് താരം പറയുന്നു. കോളേജിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നിരുന്നു.
ഒരു ഓണത്തിൻറെ സമയമായിരുന്നു അത്. അവരുടെ കോളേജിൽ വടംവലി ഒക്കെ ഉണ്ട്. അവൻ അതിൽ പങ്കെടുക്കും എന്ന് തനിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ പിറ്റേദിവസം രാവിലെ ഒരു സുഹൃത്താണ് അവൻ മരണപ്പെട്ടു എന്ന് വിളിച്ചു പറയുന്നത്. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. മാനേജ്മെൻ്റും, വിദ്യാർത്ഥികളും തമ്മിൽ ഒരു പ്രശ്നം ഉണ്ടായി. ഇതിനിടയിൽ അവർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോൾ വിദ്യാർഥികൾ ഒക്കെ ഓടി.
കുറെ കഴിഞ്ഞ് എല്ലാവരും വന്നെങ്കിലും ഇവനെ മാത്രം കണ്ടില്ല. എല്ലാവരും അന്വേഷിച്ചു തുടങ്ങി. പോലീസിൽ പറഞ്ഞപ്പോൾ അവരുടെ ഉത്തരവാദിത്വമല്ല എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു. വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുത്ത് അവൻ പോയ വഴി അന്വേഷിച്ചു. കുറേ ദൂരം ചെന്നപ്പോൾ അവൻറെ ഒരു ചെരുപ്പ് കണ്ടു. തൊട്ടപ്പുറത്ത് ഒരു പൊട്ടക്കിണറും. വെറുതെ നോക്കിയപ്പോൾ അവൻറെ ഡെഡ് ബോഡി കണ്ടെത്തി.
ആ മരണം തനിക്ക് ഭയങ്കര ഷോക്കായിരുന്നു എന്ന് താരം പറയുന്നു. താൻ ഒരു ഡിപ്രഷൻ സ്റ്റേജിൽ ആയിരുന്നു. അതുകാരണം തന്റെ പ്രണയം ബ്രേക്ക് ചെയ്യാൻ താൻ തീരുമാനിച്ചു എന്നും താരം പറയുന്നു. എല്ലാം തുറന്നുപറയുന്ന പ്രിയ സുഹൃത്ത് മരിച്ചുപോയാൽ ബാക്കിയുള്ളതൊക്കെ അവ്യക്തമാണ് എന്നും താരം പറഞ്ഞു.