നടി വിമല രാമന് വിവാഹിതയാവാന്‍ പോകുന്നു. തമിഴ് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ നടന് വിനയ് റായ് ആണ് വിമല രാമന്റെ വരന്. ഈ അടുത്ത് തന്നെ വിവാഹം ഉണ്ടാകുമെന്നും വൈകാതെ തന്നെ വിവാഹ തീയതി പുറത്തുവിടും എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതേസമയം ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.
മലയാളസിനിമയില്‍ വിമല അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കോളേജ് കുമാരനില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു താരം എത്തിയത്. നസ്രാണി എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും എത്തി. പിന്നീട് ദിലീപ് ചിത്രം റോമിയോയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ ഈ നടി അവതരിപ്പിച്ചു.
അങ്ങനെ മലയാളത്തിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ ഈ നടിക്ക് സാധിച്ചു. ഏറെ കാലങ്ങളായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന വിമല , പിന്നീട് മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലൂടെയാണ് തിരിച്ചെത്തിയത്.
അതേസമയം ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്. എന്തായാലും ഇവരുടെ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ ആശംസകള്‍ അറിയിച്ചു നിരവധി പേരാണ് എത്തുന്നത് .