Film News

ഒരാളിനെ അങ്ങോട്ട് ചെന്ന് കൈ വച്ചാല്‍ ആരായാലും തിരിച്ചും പ്രതികരിക്കും; റോബിനെ പുറത്താക്കുന്നതിനെതിരെ ഉമ നായര്‍

സെലിബ്രിറ്റികള്‍ അടക്കം മുടങ്ങാതെ ഇരുന്നു കാണുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തങ്ങളുടെ അഭിപ്രായം ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ബിഗ് ബോസ് ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ നടക്കുന്നത്. ഗെയിം ഗെയിമായി പലരും കാണുന്നില്ല എന്നതിന്റെ തെളിവ് കൂടി ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. ചില ടാസ്‌കിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ പിന്നീട് വലിയ വഴക്കിന് കാരണമാവുകയായിരുന്നു.

- Advertisement -

റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്തടിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമില്‍ അടച്ചു. എന്നാല്‍ പിന്നീട് വന്ന പ്രമോ വീഡിയോയില്‍ റോബിനെ പുറത്താക്കുന്നതാണ് കാണുന്നത്. റോബിന്‍ ഇനി വീട്ടില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ബിഗ് ബോസ് പറയുന്നതും കാണാം. ബിഗ് ബോസിന്റെ ഈ നടപടിക്ക് നേരെ നിരവധി വിമര്‍ശനമാണ് ഉയരുന്നത് .

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഉമ നായരും റോബിനെ പുറത്താക്കുന്ന ബിഗ്ഗ് ബോസ് നടപടിയോട് പ്രതികരിച്ചു. ആദ്യം ആദ്യം തെറ്റ് ചെയ്തവരെ പുറത്താക്കിയിട്ട് വേണം ഇപ്പോള്‍ ഉണ്ടായ സംഭവത്തില്‍ നടപടി എടുക്കാന്‍ എന്നാണ് ഉമ നായര്‍ പറയുന്നത്.

ഇത് ജനങ്ങളും ഇഷ്ടപെടുന്ന ഷോ ആണ് കുറച്ചു പേര് എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുന്നതും ഒരാളെ ഒറ്റപ്പെടുത്തി വേട്ട ആടുന്നതും നല്ലതല്ല. ബിഗ് ബോസ്സ് നീതിപൂര്‍വ്വം ഇടപെടും എന്ന് ആഗ്രഹിക്കുന്നു. ഒരാളിനെ അങ്ങോട്ട് ചെന്ന് കൈ വച്ചാല്‍ ആരായാലും തിരിച്ചും പ്രതികരിക്കും- ഉമ നായര്‍ പറഞ്ഞു.


ഏഷ്യനെറ്റ് ചാനലിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പ്രമോ വീഡിയോയ്ക്ക് താഴെയാണ് ഉമ നായരുടെ പ്രതികരണം. നടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.

Anusha

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

4 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

4 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

5 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

5 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

7 hours ago