Film News

തമന്നയുടെ ലുക്ക് ഉണ്ടോ , എങ്കില്‍ ഇങ്ങ് പോരി; നടിയുടെ പുതിയ ചിത്രത്തില്‍ കുട്ടി അഭിനേതാക്കള്‍ക്ക് അവസരം

ദിലീപിന്റെ നായികയായി അങ്ങനെ മലയാളത്തിലേക്ക് എത്താന്‍ പോവുകയാണ് നടി തമന്ന ഭാട്ടിയ. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ സെപ്റ്റംബര്‍ ഒന്നിനായിരുന്നു നടന്നത്. തമന്നയും പൂജയില്‍ പങ്കെടുത്തു. സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ തമന്നയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ കുട്ടികളെ തേടികൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

- Advertisement -

തമന്ന അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് കാസ്റ്റിംഗ് കാള്‍. അഞ്ച് വയസും പത്ത് വയസ്സും പ്രായമുള്ള, നൃത്തം അറിയാവുന്ന, തമന്നയുടെ രൂപ സാദൃശ്യമുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് അവസരം.

താല്പര്യമുള്ളവര്‍ കാസ്റ്റിംഗ് കാളില്‍ കൊടുത്തിരിക്കുന്ന വാട്‌സാപ്പിലോ മെയിലിലോ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും ഇന്‍ട്രോഡക്ഷന്‍ വീഡിയോയും അയക്കേണ്ടതാണ്. അതേസമയം, തമന്ന ഡബിള്‍ റോളിലാണോ സിനിമയില്‍ എത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. നേരത്തെ തന്നെ തമന്ന മലയാളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള വലിയ ചര്‍ച്ച തന്നെ അന്ന് നടന്നിരുന്നു , ഇപ്പോള്‍ ആരാധകരുടെ ആഗ്രഹം പോലെ മലയാള ചിത്രത്തിലേക്ക് തന്നെ എത്തുകയാണ് നടി.

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

2 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

3 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

3 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

7 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago