കേരളത്തിലും ആരാധകര്‍ ഏറെയുള്ള താരദമ്പതികള്‍ ആണ് പ്രസന്നയും സ്നേഹയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്. 2012 ലായിരുന്നു ആ താരവിവാഹം . രണ്ടു കുട്ടികളാണ് ഇവര്‍ക്ക് , ഒരു മകനും ഒരു മകളും. 2020 ജനുവരി 24 നാണ് സ്നേഹ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇപ്പോള്‍ മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരങ്ങങ്ങള്‍ പുറത്തുവിട്ടത്. ഗംഭീരമായിട്ടായിരുന്നു താരങ്ങള്‍ മകളുടെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളിന് പിങ്ക് കളര്‍ ഡ്രസിലാണ് എല്ലാവരും എത്തിയത്. പിറന്നാള്‍ കേക്ക് അടക്കം എല്ലാ ഡെക്കറേഷനും പിങ്ക് നിറത്തില്‍ തന്നെയാണ് ഒരുക്കിയത്.
നിരവധി പേരാണ് കുട്ടി താരത്തിന് ആശംസകളുമായി എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കുച്ചേര്‍ന്നത്. സ്നേഹക്ക് ഒരു മകനും ഉണ്ട്.
വിവാഹ ശേഷം ഷോകളില്‍ ജഡ്ജ് ആയിട്ടും, അവതാരകയായും സ്നേഹ എത്തിയിരുന്നു. കേരളത്തിലും നടിക്ക് ആരാധകര്‍ ഏറെയാണ്. മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചു. അതുപോലെ നിരവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സ്നേഹ. ഭര്‍ത്താവും നടനുമായ പ്രസന്നയും മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.