Film News

‘എഴുതാന്‍ പോകുന്ന അടുത്ത തിരക്കഥയെക്കുറിച്ച് വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍’; ചിത്രങ്ങളുമായി നടി സ്മിനു

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. നടന്‍ ആശുപത്രിയിലായതും അദ്ദേഹം പൊതുവേദിയില്‍ എത്തിയതുമെല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. നാണ്ടനാളുകള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയ ശ്രീനിവാസനെ നടന്‍ മോഹന്‍ലാല്‍ ചുംബിച്ചത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ദീര്‍ഘനാളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ശ്രീനിവാസന്‍. ഇപ്പോഴിതാ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് നടി സ്മിനു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും സ്മിനു പങ്കുവച്ചു.

- Advertisement -

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് സ്മിനു പറയുന്നു. തന്നെ കണ്ട ഉടനെ ശ്രീനിവാസന്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുവെന്ന് നടി പറയുന്നു. മകനും നടനുമായ ധ്യാനിന്റെ തമാശകള്‍ പറയുമ്പോള്‍ മതിമറന്നു ചിരിക്കുന്ന മാതാപിതാക്കളെ അവിടെ കാണാന്‍ സാധിച്ചു. ധ്യാനിന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതയുമെല്ലാം ശ്രീനിയേട്ടന്‍ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. എഴുതാന്‍ പോകുന്ന അടുത്ത തിരക്കഥയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ശ്രീനിവാസനേയും അവിടെക്കണ്ടു. ആ കണ്ണുകളിലെ തിളക്കവും ആത്മവിശ്വാസവും അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണെന്നും സ്മിനു കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്,

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും ,കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാന്‍ ഇന്റ്റര്‍വ്യൂവില്‍ പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്

സ്‌പോര്‍ട്‌സില്‍ നിന്ന് അഭിനയ രംഗത്ത് എത്തിയ താരമാണ് സ്മിനു. മുന്‍ കേരള ജൂനിയര്‍ ഹാന്‍ഡ് ബോള്‍ താരമാണ് ചങ്ങനാശേരിക്കാരിയായ സ്മിനു. ഓപ്പറേഷന്‍ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശന്‍ പറക്കട്ടെ, ഹെവന്‍, ഭ്രമം തുടങ്ങി നിരവധി സിനിമകളില്‍ സ്മിനു വേഷമിട്ടിട്ടുണ്ട്.

Rathi VK

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

54 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

1 hour ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago