അശ്ലീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി, അത് മൊബൈല്‍ അപ്ലിക്കേഷനുകള്‍ വഴി പങ്കുവെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് മുംബൈ പോലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാജ് കുന്ദ്രയുടെ അറസ്റ്റ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നും, അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. അശ്ലീല ചിത്ര നിര്‍മ്മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ രാജ് കുന്ദ്രയാണ്.
അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേര് അറസ്റ്റിലായെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രാജ് കുന്ദ്രയുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം നേരത്തെ നടി പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്ക് എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന് പിന്നാലെ കഴിഞ്ഞ മാസം കുന്ദ്ര സെഷന്‍സ് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. അന്നും ഗുരുതര ആരോപണങ്ങളാണ് രാജ് കുന്ദ്രയ്ക്ക് എതിരെ പൂനം ഉന്നയിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ അനിൽ. ഒരു സീരിയൽ നടിയും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ആണ് ഇവർ. ടിക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…
അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…
സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…
നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കും സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് വ്യക്തമായ ധാരണയില്ല. സമൂഹത്തിൽ പോലും സത്യത്തിൽ…
തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…