തമിഴിലെ ശ്രദ്ധേയമായ നടന്മാരിൽ ഒരാളാണ് സിമ്പു. താരം കുറച്ചുകാലമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇതിനിടയിൽ താര ത്തിൻറെ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തു. താരം തന്നെ ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് താരം മുൻകൈയെടുത്ത് കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ജീവിതത്തിൽ കൃത്യമായ ചിട്ടയും താരം കൊണ്ടുവന്നു. ഇതിൻറെ ഒരു വീഡിയോ താരം തന്നെ യൂട്യൂബിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.
180 കിലോ ആയിരുന്നു താരത്തിന് ഭാരം. ഇവിടെ നിന്നും 72 കിലോ യിലേക്ക് താരം എത്തിയ കഥയാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ ഈ വീഡിയോയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ഇതിൽ നടി ശരണ്യ മോഹനും ഭർത്താവും ഡോക്ടറുമായ അരവിന്ദ് കൃഷ്ണനും ഉണ്ട്. കളരിപ്പയറ്റ് പഠനത്തിനും യോഗാഭ്യാസത്തിനും താരം കേരളത്തിലെത്തിയിരുന്നു. ഭരതനാട്യം അഭ്യസിക്കുവാൻ വേണ്ടി താരം സമീപിച്ചത് ശരണ്യയേ ആണ്. ശരണ്യയുടെ നൃത്തവിദ്യാലയത്തിൽ എത്തി താരം നൃത്തം അഭ്യസിക്കുന്നത് വീഡിയോയിൽ ഉണ്ട്.
കളരി അഭ്യസിക്കുന്നതിനിടെ ചിമ്പുവിന് നെറ്റിയിൽ മുറിവ് പറ്റി. പിന്നീട് കോവളത്ത് ഉള്ള ഭർത്താവിൻ്റെ ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹത്തെ യാദൃശ്ചികമായി കാണുന്നത്. വ്യക്തിപരമായ അടുപ്പങ്ങൾ ഒന്നും അദ്ദേഹവുമായി ഇല്ല. അദ്ദേഹത്തെ കണ്ടപ്പോൾ ആശ്ചര്യമായി. നൃത്തം പഠിക്കണമെന്ന ആവശ്യം അറിയിച്ചപ്പോൾ അധ്യാപകരെ താൻ നിർദ്ദേശിച്ചു. പക്ഷേ ലോക്ഡൗണിൽ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ അധ്യാപകർക്ക് എത്താൻ സാധിച്ചില്ല.
അങ്ങനെയാണ് താൻ പഠിപ്പിക്കാം എന്ന് തീരുമാനിക്കുന്നത്. രണ്ടാഴ്ച യാണ് പരിശീലനത്തിന് എടുത്തത്. അദ്ദേഹം വളരെ വേഗം പഠിച്ചു എടുക്കുമായിരുന്നു. അതുകൊണ്ട് ബുദ്ധിമുട്ടുള്ള നൃത്തച്ചുവടുകൾ നൽകി. അപ്പോൾ ഇങ്ങനെ പറയും. പരിശീലനം ഒക്കെ കഴിഞ്ഞു അദ്ദേഹത്തിൻ്റെ ടീമിൽ ഉള്ളവർ വീട്ടിൽ വന്നു സമ്മാനങ്ങൾ ഒക്കെ നൽകിയാണ് മടങ്ങിയത് എന്നും ശരണ്യ പറഞ്ഞു.