വേദിക എന്ന കഥാപാത്രത്തെ അറിയാത്ത മിനിസ്ക്രീന്‍ പ്രേക്ഷകര്‍ കുറവായിരിക്കും. സീരിയല്‍ കുടുംബ വിളക്കില്‍ വില്ലത്തി വേഷത്തില്‍ എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ ആനന്ദ് തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.
ലോക് ഡൗണ്‍ സമയത്തായിരുന്നു നടിയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മനോജ് രാജനാണ് നടിയുടെ ഭര്‍ത്താവ്.
ഈ അടുത്തായിരുന്നു ശരണ്യയുടെ ഭര്‍ത്താവ് മനേഷ് രാജന് നാരായണന് ശരണ്യക്കൊപ്പം ആദ്യമായി ടെലിവിഷന്‍ വേദിയിലെത്തിയത് . ഇപ്പോഴിതാ ഷോയിലെത്തിയതിന് പിന്നാലെ വേദിയില്‍ ഇരുവരും പേര്‍സണലായി എടുത്ത റീല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശരണ്യ. കിടിലന്‍ സ്റ്റെപ്പുകളുമായി ഇരുവരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. എന്റെ ഹങ്കിനൊപ്പം പുതിയ ട്രെന്‍ഡ് വീഡിയോ എന്നും താരം വീഡിയോക്കൊപ്പം കുറിക്കുന്നു.
അതേസമയം പ്രേക്ഷകപിന്തുണയോടെ മുന്നേറികൊണ്ടിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ആരാധകര്‍ ഏറെയുള്ള സീരിയലിലെ കഥാപാത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെപോലെയാണ്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയാണ് സീരിയിലിലെ കേന്ദ്രകഥാപാത്രം. കൂടാതെ സുമിത്രയുടെ വില്ലത്തി വേഷത്തില്‍ എത്തുന്ന വേദികയും സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രം ആണ്.
View this post on Instagram