സീരിയല്‍ കുടുംബവിളക്കില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി ശരണ്യ ആനന്ദ് ശ്രദ്ധിക്കപ്പെട്ടത്.ബിഗ് സ്ക്രീനിലൂടെ കടന്നുവന്ന ശരണ്യ തിളങ്ങിയത് മിനിസ്ക്രീനില്‍ ആയിരുന്നു. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നതെങ്കിലും , ഇതിന് ആരാധകര്‍ ഏറെയാണ്, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വേദികയെ പോലെ ഒന്നും അല്ല ശരണ്യ. എല്ലാവരോടും നല്ല സ്നേഹത്തോടെയാണ് ശരണ്യ പെരുമാറാര്.
എന്നാല്‍ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കാറുണ്ടെന്ന് പറയുകയാണ് നടി ഇപ്പോള്‍. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ഷോയില്‍ താരം പങ്കെടുത്തിരുന്നു. ഇവിടെ വെച്ചാണ് നടി ഇതേക്കുറിച്ച് പറഞ്ഞത്. അഭിനയരംഗത്ത് എത്തിയതിനു പിന്നാലെ ആരും തന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ല, അങ്ങനെ പെരുമാറിയാല്‍ ശക്തമായി പ്രതികരിക്കുകയും , അടി കൊടുക്കുകയും ചെയ്യും, നടി പറഞ്ഞു.
തെലുങ്ക് ഇന്റസ്ട്രിയില്‍ എല്ലാം അഭിനയിച്ചതല്ലേ, കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍, തനിയ്ക്ക് അത്തരം അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല എന്നായിരുന്നു ശരണ്യയുടെ പ്രതികരണം. എന്നാല്‍ എല്ലാ ഇന്റസ്ട്രിയിലും ഇത്തരം കാസ്റ്റിങ് കൗച്ച് ഉണ്ടാവും. അങ്ങനെ ഉണ്ടായാലും തനിയ്ക്ക് ഏത് വഴിയില്‍ പോകണം എന്ന് തീരുമാനിക്കുന്നത് ആ പെണ്‍കുട്ടിയാണ്.
സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത്, കൂട്ടുകാരികള്‍ക്കൊപ്പം പോകുമ്പോള്‍ എന്നെ നോക്കി ‘എന്തൊരു ഫിഗര്‍’ എന്ന് ഒരാള്‍ പറഞ്ഞു. അപ്പോള്‍ ഒന്നും പ്രതികരിച്ചില്ല. തിരിച്ച് വരുമ്പോള്‍ വീണ്ടും പറഞ്ഞു. അപ്പോള്‍ അടുത്തു പോയി എന്താ നിനക്ക് വേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ എന്റെ അച്ഛനെയും അമ്മയെയും എല്ലാം ചീത്ത വിളിച്ചു. കൊടുത്തു ഒന്ന്, നല്ല അസ്സല് അടി. അത് അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ശരണ്യ പറഞ്ഞു.