പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. എന്ന് മാത്രമല്ല ഒരു ചെറിയ ഇടവേളക്കുശേഷമാണ് പൃഥ്വിരാജ് ഒരു മാസ് അവതാറിൽ വീണ്ടും എത്തുന്നത്. കടുവാക്കുന്നേൽ കുരിയച്ചൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിഥ്വി അവതരിപ്പിക്കുന്നത്.
![](https://ml.mixindia.com/wp-content/uploads/2022/07/prithvi.jpg)
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. ഒരു മാസ് മസാല എന്റർടൈനർ ആണ് ചിത്രം. ഈ ഗണത്തിൽ പെടുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കടുവ എന്നാണ് പൊതു അഭിപ്രായം. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് സംയുക്ത മേനോൻ ആണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ എൽസ ആയിട്ടാണ് സംയുക്ത ഇതിൽ എത്തുന്നത്.
ഇപ്പോൾ ദാ സാമൂഹ്യ മാധ്യമങ്ങളിൽ സംയുക്ത പങ്കുവെച്ച ഒരു കത്ത് ആണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ കഥാപാത്രമായ കടുവാക്കുന്നിൽ കുരിയച്ചന് പത്നി എൽസ എഴുതുന്ന രൂപത്തിലാണ് കത്ത്. താരം പങ്കുവെച്ച ആ കത്തിലൂടെ.
അച്ചായാ ,
കയ്യിൽ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാൻ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് . കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം.
ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്. ആൾക്കൂട്ടങ്ങൾക്കിപ്പുറത് തികഞ്ഞ സ്നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആൾരൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..
സ്വന്തം ,
എൽസ
View this post on Instagram