Film News

ഇതാരാ , ആളെ കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ വലിയൊരു സ്ഥാനമാണ് സംവൃത നേടിയെടുത്തത്. ഒന്നിന് പുറകെ ഓരോ ഓഫറുകളാണ് ഈ സമയത്ത് നടിക്ക് ലഭിച്ചത്. ഓരോ കഥാപാത്രം തന്നെ തേടി വരുമ്പോഴും ഇവയെല്ലാം എത്രത്തോളം മനോഹരമാക്കാന്‍ പറ്റുമോ അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട് ഈ നടി. സംവൃത വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. സ്‌ക്രീനില്‍ ഇല്ലെങ്കിലും ഈ നടിയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും വന്നിട്ടില്ല. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം അമേരിക്കയിലായിരുന്നു നടി. ഇപ്പോള്‍ വെക്കേഷന് വീണ്ടും നാട്ടിലെത്തിയിരിക്കുകയാണ് സംവൃത സുനില്‍.

- Advertisement -

നാട്ടിലെത്തിയ സംവൃത തന്റെ പ്രിയ സുഹൃത്തുക്കളുടെ അടുത്ത് എത്തിയിരുന്നു, നേരത്തെ ജയസൂര്യയും പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെയും എല്ലാം കാണാന്‍ പോയതിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഏറെ നാളുകള്‍ക്കു ശേഷം ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.


പുതിയ ചിത്രത്തില്‍ അണിഞ്ഞൊരുങ്ങിയാണ് സംവൃത എത്തിയത്. ഒരുപാട് നാളുകള്‍ക്കു ശേഷം അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് സംവൃത ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയത്. പേസ്റ്റില്‍ നിറത്തിലുള്ള അനാര്‍ക്കലി ആണ് ചിത്രത്തില്‍ നടി അണിഞ്ഞത്. ഇതില്‍ നിറയെ കല്ലുകളും മുത്തുകളും തുന്നി പിടിപ്പിച്ചിട്ടുണ്ട്. വസ്ത്രത്തിന് മാച്ച് ആവുന്ന കമ്മലും താരം അണിഞ്ഞിട്ടുണ്ട്. മിനിമല്‍ മേക്കപ്പ് ആണ് സംവൃത ചെയ്തിരിക്കുന്നത്. ടി ആന്‍ഡ് എം സിഗ്‌നേച്ചറിന്റെ വസ്ത്രമാണ് സംവൃത ധരിച്ചത്.


ചിത്രം കണ്ടപ്പോള്‍ സംവൃതയുടെ ആ പഴയ മുടി ഓര്‍ത്തുപോയി ആരാധകര്‍. നല്ല നീളം മുടിയായിരുന്നു സിനിമയില്‍ വരുമ്പോള്‍ നടിക്ക്. സിനിമയില്‍ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും മുടിയില്‍ മാറ്റം ഒന്നും വരുത്തിയിരുന്നില്ല താരം. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം മുടി ഷോട്ട് ആക്കി താരം, ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാനാണ് നടി മുടി മുറിച്ചുകൊടുത്തത്.

അതേസമയം വിവാഹത്തോടെ അഭിനത്തോട് ബൈ പറഞ്ഞ സംവൃത വലിയൊരു ഇടവേളക്കു ശേഷം സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. സിനിമയില്‍ ബിജുമേനോന്റെ നായികയായിട്ടായിരുന്നു സംവൃത എത്തിയിരുന്നത്. പിന്നീട് അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു താരം. ഇപ്പോള്‍ വീണ്ടും അവധി ആഘോഷിക്കാന്‍ വന്നിരിക്കുകയാണ് സംവൃത.

 

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

13 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago