കരിയറില്‍ മികച്ച വിജയം നേടി മുന്നേറുന്നതിനിടെയാണ് നടി സാമന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം വന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ നടിക്ക് ഒരുപാട് ബോളിവുഡ് പടങ്ങള്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചു. നടിയുടെ രോഗം കാരണം ചില പ്രൊജക്ടുകളില്‍ നിന്ന് സാമന്തയെ ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. നടി ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമാണ് യശോദ.
ഈ അടുത്ത് തന്റെ രോഗാവസ്ഥയെക്കുറിച്ച് സാമന്ത തന്നെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുകയായിരുന്നു സാമന്ത. ഇതോടെ നടി ഒപ്പിട്ടിരുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് വൈകി.
സാമന്തയുടെ പ്രതിനിധി മഹേന്ദ്ര ഇന്ത്യന്‍ എക്സ്പ്രസിനോട് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയില്‍ പ്രതികരിച്ചു. സാമന്ത ഇപ്പോള്‍ വിശ്രമത്തിലാണ്. ജനുവരിയില്‍ സംക്രാന്തിക്ക് ശേഷമുള്ള ഖുഷിയുടെ ഷൂട്ടിംഗില്‍ അവര്‍ തിരിച്ചുവരും. അതിന് ശേഷം തന്റെ ബോളിവുഡ് പ്രൊജക്ടുകളുമായി താരം സഹകരിക്കും.
ജനുവരി മുതല്‍ ഹിന്ദി സിനിമയ്ക്ക് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ കാരണം സിനിമകളുടെ ഷൂട്ടിംഗ് ഏകദേശം ആറ് മാസത്തോളം വൈകിയേക്കാം. അതുകൊണ്ട് തന്നെ ഇനി ഏപ്രിലിലോ മെയ് മാസത്തിലോ ഹിന്ദി സിനിമയുടെ ചിത്രീകരണത്തില്‍ മാത്രമേ പങ്കെടുക്കാനാകൂ എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സാമന്തയെ ഒഴിവാക്കി എന്ന വാര്‍ത്തകള്‍ ഇവര്‍ നിഷേധിക്കുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…