ഈ അടുത്താണ് നടി സബീറ്റ ജോര്‍ജിന്റെ പിതാവ് മരണപ്പെട്ടത്. സബീറ്റ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. നേരത്തെ തന്റെ മകനെയും സബീറ്റക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നാലെ മകനൊപ്പമുള്ള ഓരോ ഓമ്മകളും നടി പങ്കുവെക്കുമായിരുന്നു. ഇതിന് പിന്നാലെ അച്ഛനും കൂടി പോയതോടെ നടി ശരിക്കും തളര്‍ന്നു പോയി. ഇപ്പോള്‍ സബീറ്റ അച്ഛന്റെ കല്ലറയ്ക്ക് അരികില്‍ ഇരിക്കുന്ന ഫോട്ടോയും, ഒപ്പം അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളുമാണ് വൈറല്‍ ആവുന്നത്.
”അച്ഛന് എന്ന തണല്‍ മരം ഇല്ലാതെ ജീവിയ്ക്കാന്‍ ഈ മകള്‍ക്ക് അറിഞ്ഞുകൂട. ഞാന്‍ നിങ്ങളെ ഭയങ്കരമായി മിസ്സ് ചെയ്യും ഡാഡി. ജോലിയ്ക്ക് ഇടയിലെ ഇടവേള കിട്ടി ഞാന്‍ തിരിച്ചുവരുന്നത് കാത്ത് അച്ഛന് വീട്ടില്‍ തന്നെയുണ്ട് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു. ഞാന്‍ വരുമ്പോള്‍ ദൈര്‍ഘ്യമേറിയ ഒരു കെട്ടിപ്പിടുത്തവും തീവ്രമായ ഒരു ചുംബനവും നല്‍കും.
ഒരു പാട് കാര്യങ്ങള്‍ക്ക് ഞാന്‍ ഡാഡിയെ നിരാശപ്പെടുത്തി. ഉറപ്പില്ല എന്ന് അറിഞ്ഞിട്ടും, അഭിമാനകരമായ ഒരു ജീവിതം എനിക്കുണ്ടാവും എന്ന് ഞാന്‍ വാഗ്ദാനം നല്കി. നമ്മുടെ ആത്മാവ് പരസ്പരം കണ്ട് മുട്ടുന്നത് വരെ ഡാഡിയുടെ ഈ മകളെ നോക്കി കൊണ്ടിരിയ്ക്കുക” സബീറ്റ എഴുതി.
അച്ഛന് രോഗാവസ്ഥയില്‍ കിടക്കുമ്പോഴും സബീറ്റ പങ്കുവച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ‘ഒരു കാലത്ത് അവര്‍ നമുക്ക് വേണ്ടി ഉറക്കളച്ചു , തല തൂത്ത് ഉറക്കി.. കൈകള്‍ മുറുകെ പിടിച്ചു. ഇപ്പോള്‍ അത് നമ്മള് അവര്‍ക്ക് വേണ്ടി ചെയ്യുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സബീറ്റ അന്ന് പോസ്റ്റ് പങ്കുവച്ചത്.