Film News

ആ കാര്യത്തില്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്ന് രമ്യ കൃഷ്ണന്‍; കങ്കണയെ കുറിച്ച് നടി പറഞ്ഞത് കേട്ടോ

എപ്പോഴും വാര്‍ത്തകളില്‍ വരുന്ന ഒരു പേരാണ് ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ. പൊളിറ്റിക്കല്‍ വിഷയങ്ങളിലും മറ്റ് സോഷ്യല്‍ വിഷയങ്ങളിലെല്ലാം തന്റെതായ അഭിപ്രായം വെട്ടിത്തുറന്നു പറയാറുണ്ട് നടി. അതിനാല്‍ തന്നെ ജീവിതത്തില്‍ ഏറെ വിവാദങ്ങളിലും ഈ നടി പെട്ടു. എന്നാല്‍ എവിടെയും തന്റെതായ നിലപാട് തുറന്നു പറയാനുള്ള കങ്കണയുടെ ആ ധൈര്യത്തെ പ്രശംസിച്ചും ആളുകള്‍ എത്താറുണ്ട്.

- Advertisement -

ഇപ്പോഴിതാ കങ്കണയെ പ്രശംസിച്ച് കൊണ്ട് നടി രമ്യ കൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രാജ്യത്തെ യുവ താരങ്ങള്‍ക്കിടയില്‍ ഏറ്റവും മികച്ച അഭിനേത്രിയാണ് കങ്കണയെന്ന് നടി രമ്യ കൃഷ്ണന്‍ പറയുന്നു. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും , ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറഞ്ഞു. ധൈര്യവും സത്യസന്ധതയും ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് കങ്കണ, അതിനാലാണ് താന്‍ കങ്കണയെ ഇഷ്ടപ്പെടുന്നത് രമ്യ വ്യക്തമാക്കി.

‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്നതാണ് ഈ ചിത്രം. ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ അഭിനയിക്കുന്നത്.

നാടകരംഗത്ത് നിന്നാണ് കങ്കണ അഭിനയലോകത്തേക്ക് എത്തുന്നത്. സിനിമയില്‍ മികച്ച വിജയം നേടാന്‍ ഈ താരത്തിന് സാധിച്ചു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം പത്മശ്രീ വരെ സ്വന്തമാക്കിയിട്ടുണ്ട് കങ്കണ . പത്മശ്രീ അവാര്‍ഡ് ജേതാവ്, നാല് തവണ ദേശീയ അവാര്‍ഡ് ജേതാവ്, ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ എക്കാലത്തെയും ഉയര്‍ന്ന വരുമാനമുള്ള സ്ത്രീ പ്രധാന ചിത്രങ്ങള്‍ ചെയ്ത നടി, ക്ഷത്രിയ രക്തത്തിന് ഉടമ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ താരം കുറിച്ചത്.

 

 

 

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

13 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago