ശ്രദ്ധിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായ നടിയാണ് രംഭ. 1990 മുതല്‍ 2019 വരെയായിരുന്നു ഈ താരം സിനിമയില്‍ സജീവമായി നിന്നത്. വിജയലക്ഷ്മി എന്ന രംഭ ആന്ധ്രപ്രദേശില്‍ ആണ് ജനിച്ചതും വളര്‍ന്നതും എല്ലാം. തെലുങ്കാണ് രംഭയുടെ മാതൃഭാഷ.
രംഭ ആദ്യമായി അഭിനയിച്ചത് ക്ലാസിക് സിനിമ സ്വര്‍ഗത്തില്‍ ആയിരുന്നു. വിനീത് ആണ് സിനിമയിലെ നായകന്. രണ്ട് സിനിമകള്‍ മലയാളത്തില്‍ ചെയ്ത ശേഷം രംഭക്ക് മറ്റു ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. അപ്പോഴേക്കും മൊത്തത്തില്‍ മോഡേണ്‍ ആയി മാറുകയും ചെയ്തിരുന്നു താരം. പിന്നാലെ ഗ്ലാമറസ് റോളുകള്‍ നടി പരീക്ഷിച്ചു. അങ്ങനെ വിവിധ ഭാഷകളില്‍ നൂറോളം സിനിമകള്‍ ചെയ്തു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു നടി.
2019 ലായിരുന്നു ആ താരവിവഹം. ഇപ്പോള്‍ തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് രംഭ.
വിവാഹ സമയത്തെ ഫോട്ടോകളടക്കം കോര്‍ത്തിണക്കിയാണ് രംഭ വീഡിയോ ചെയ്തിരിക്കുന്നത്. രംഭയുടേയും കുടുംബത്തിന്റേയും പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തു. ഒരിടയ്ക്ക് രംഭയും ഭര്‍ത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നിരുന്നു. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
View this post on Instagram
രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.