കഴിഞ്ഞ ദിവസം ആയിരുന്നു കാന്നഡയില്‍ വെച്ച് തന്റെ കാര്‍ അപകടത്തില്‍പ്പെട്ട കാര്യം നടി രംഭ അറിയിച്ചത്. ആ സമയത്ത് രംഭയുടെ മക്കളും കാറില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ നിന്നും രംഭയും കുട്ടികളും അത്ഭുതകരമായാണ് രക്ഷപ്പെട്ടിത്. മൂത്ത മകള്‍ സാഷയ്ക്ക് ചെറിയ പരിക്ക് പറ്റിയിരുന്നു. പരുക്കിനെ തുടര്‍ന്ന് സാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇപ്പോഴിതാ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രംഭ. സാമൂഹ്യമാധ്യമത്തിലെ ലൈവ് വീഡിയോയില്‍ വന്ന് എല്ലാവരോടും നന്ദി രംഭ പറഞ്ഞു.
ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കായും പ്രാര്‍ഥിച്ച ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. ഞാനും എന്റെ കുട്ടികളും ഇപ്പോള്‍ സുരക്ഷിതരാണ്. ഞങ്ങള്‍ വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരണം. നിങ്ങളില്‍ നിന്ന് കിട്ടിയ പിന്തുണയില്‍ ഞാന്‍ ആവേശഭരിതയാണ്.
View this post on Instagram
എന്റെ സന്തോഷം പങ്കുവയ്ക്കാന്‍ എനിക്ക് വാക്കുകളില്ല. നിങ്ങള്‍ എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. സാഷ സുരക്ഷിതയാണ്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി എന്നും രംഭ പറഞ്ഞു.