തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ചെറിയ പരിക്കുകളോടെ രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.
സ്കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്.
മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.കാനഡയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
നടി കുടുംബസമേതം കാനഡയിൽ സ്ഥിര തമാശമാക്കിയിരിക്കുകയാണ്. അതേസമയം ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ.സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം, ബോജ്പുരി, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ ആയിരുന്നു അഭിനയിച്ചിട്ടുള്ളത്.
2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.
മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്