അമ്മ താരസംഘടനയുടെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ നിന്നും രാജിവയ്ക്കില്ല എന്ന് വ്യക്തമാക്കി കമ്മിറ്റി അംഗം രചന നാരായണൻകുട്ടി. ഐസിസിയേ നോക്കുകുത്തി ആക്കിയിട്ടില്ല എന്ന് താരം പ്രതികരിച്ചു. മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചത് എന്തിനാണെന്ന് തനിക്കറിയില്ല. ഐസിസി നൽകിയ നിർദേശങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി നടപ്പിലാക്കിയത്. താരം പറയുന്നു.
ലൈംഗിക പീഡന പരാതിയിൽ പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മാലാ പാർവ്വതി ഐ സി സി യിൽ നിന്നും ആദ്യം രാജി വെച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ചെയർപേഴ്സൺ ശ്വേതാമേനോൻ അംഗം കുക്കു പരമേശ്വരൻ എന്നിവരും രാജിവെച്ചത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ഐസിസി സംഘടനക്ക് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ അമ്മ എക്സിക്യൂട്ടീവ് യോഗം ഈ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറിനിൽക്കാൻ സന്നദ്ധനാണ് എന്ന് വിജയ് ബാബുവിൻ്റേ കത്ത് അംഗീകരിച്ചു. പത്രക്കുറിപ്പിലും താരസംഘടന ഇതുതന്നെയാണ് പ്രതികരിച്ചത്. നടിയുടെ പരാതിയിന്മേൽ പോലീസ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായിൽ ആണ് താരം ഇപ്പോഴുള്ളത് എന്നാണ് സൂചന. ഇതിനിടയിൽ മറ്റൊരു യുവതിയും ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ വിജയ്ബാബു സമർപ്പിച്ചിട്ടുണ്ട്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…