ചുരുങ്ങി സമയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ്. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജു മേനോന് ,പത്മപ്രിയ ,റോഷന് മാത്യു എന്നിവരും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയില്‍ വാസന്തി എന്ന കഥാപാത്രത്തിലാണ് നിമിഷ എത്തുന്നത്. തന്നോട് ഏറെ ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രമാണ് ഇതെന്ന് പറയുകയാണ് നിമിഷ ഇപ്പോള്‍.
താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് അടുത്ത നില്ക്കുന്ന കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ പറയാനുള്ളത് ഒരു തെക്കന്‍ തല്ലു കേസിലെ വാസന്തിയുടെത് തന്നെ. എന്റെ പെരുമാറ്റങ്ങളോടും സ്വഭാവത്തോടും ഒരുപാട് പൊരുത്തമുണ്ട് വാസന്തിക്ക്. എന്നാല്‍ ഞാന്‍ ചെയ്ത മറ്റു കഥാപാത്രങ്ങളെല്ലാം എന്നില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. ജീവിതത്തിലെ പല ഘട്ടങ്ങളിലും വാസന്തി സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്.
പുറമേ നില്ക്കുന്ന ആളുകളുടെ വാക്കുകള്‍ ഭയക്കാതെ അവനവന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതാണ് വാസന്തിയുടെ സന്തോഷം , അങ്ങനെ ഒരു കഥാപാത്രം കിട്ടിയതോടെ തന്നെ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം പത്മപ്രിയയെ താന്‍ ആദ്യമായി കാണുന്നത് ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു എന്നും , ചേച്ചിയുമായി വളരെ വേഗത്തില്‍ തന്നെ സൗഹൃദം ഉണ്ടായെന്നും നിമിഷ പറഞ്ഞു.
അതേസമയം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീജ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നിമിഷയാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡും താരത്തിന് ലഭിച്ചു.