മലയാളികള്‍ക്ക് ഇന്ന് സുമിത്രയാണ് നടി മീരാ വാസുദേവന്‍. പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ കഥാപാത്രമാണ് ഇത്. ഇതിനുമുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് മീരാ . മോഹന്‍ലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രത്തില്‍ ലേഖ രമേശ് ആയി മീര എത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. മോഹന്‍ലാലിനൊപ്പം തകര്‍ത്താണ് മീര അഭിനയിച്ചത്. അതില്‍ തന്നെ സഹായിച്ചത് അമ്മയാണെന്ന് മീര പറയുന്നു.
ആ കഥാപാത്രത്തെ കുറിച്ച് വിശദമായിത്തന്നെ ബ്ലസി സാര്‍ എനിക്ക് പറഞ്ഞു തന്നു. എന്റെ ഭാഗത്ത് നിന്നും ചെറിയ നിരീക്ഷണം നടത്തി അത് പൂര്‍ണ്ണമാക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. ഇതിന് ഞാന്‍ എന്റെ അമ്മയെ നിരീക്ഷിച്ചു. അമ്മയ്ക്ക് ഞങ്ങള്‍ രണ്ടു കുട്ടികളാണ്. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അച്ഛനോട് അമ്മ എങ്ങനെയാണ് ഇടപഴകുന്നത് എന്നൊക്കെ നോക്കി പഠിച്ചു.
പിന്നെ എനിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ടീം ഉണ്ടായിരുന്നു. ബ്ലെസ്സി സാറിന്റെ നിര്‍ദ്ദേശങ്ങളും മറ്റ് ക്രൂ മെമ്പേഴ്സും ലാല്‍ സാറും എല്ലാം എന്നെ സഹായിച്ചു. എന്റെ ജോലി വളരെ എളുപ്പമാക്കി തന്നു. എന്റെ ഉള്ളിലെ സംശയങ്ങള്‍ ഞാന്‍ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടൊക്കെയാണ് ആ കഥാപാത്രം എനിക്ക് അത്രയും നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചത് മീര പറഞ്ഞു.
ഇപ്പോള്‍ താന്‍ അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെക്കുറിച്ച് മീര സംസാരിച്ചു. ഇതിലൊക്കെ നിരന്തരം സംശയങ്ങള്‍ ചോദിക്കാറുണ്ട്. ഏതു റോള്‍ എടുക്കുമ്പോഴും എന്നെക്കൊണ്ട് ഇതിന് സാധിക്കുമോ എന്നാണ് ആദ്യം ചിന്തിക്കുന്നത്. പറ്റില്ല എന്ന് തോന്നിയാല്‍ മറ്റൊരാളുടെ പണവും സമയവും ഞാന്‍ നശിപ്പിക്കില്ല മീര പറഞ്ഞു.