Film News

ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി; സന്തോഷവാര്‍ത്ത പങ്കുവെച്ച് മാന്‍വി

ഒരേസമയം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള നടിയാണ് മാന്‍വി സുരേന്ദ്രന്‍. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന ഒട്ടനവധി വേഷങ്ങള്‍ താരം ചെയ്തു. സീത എന്ന പരമ്പരയില്‍ വില്ലത്തി ആയി എത്തിയതോടെയാണ് പ്രേക്ഷകരുമായി താരം കൂടുതല്‍ അടുത്തത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് നിറഞ്ഞ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത് . ശ്രുതി സുരേന്ദ്രന്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്.

- Advertisement -

സ്റ്റാര്‍ മാജിക് വേദിയിലും എത്താറുണ്ട് മാന്‍വി. സ്റ്റാര്‍ മാജികില്‍ എത്തിയതോടെയാണ് നടിക്ക് ആരാധകരും ഏറെയായത്. അതുപോലെ ഒന്ന് രണ്ട് സിനിമയിലും അഭിനയിച്ചു. ചേച്ചി അമ്മ എന്ന സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ മാന്‍വിയേ ഈ രംഗത്തേക്ക് കൊണ്ടുവരുന്നത് സംവിധായകന്‍ എ എം നസീറാണ്. പാലക്കാടുകാരിയായ മാന്‍വി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയത് .

അല്‍പ്പം വൈകിയെങ്കിലും താരത്തിന്റെ പുതിയ സന്തോഷത്തോടൊപ്പം ചേരുകയാണ് ആരാധകരും. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷമാണ് മാന്‍വി പങ്കുവച്ചിരിക്കുന്നത്.
സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു മാന്‍വിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടിയത്. സ്റ്റാര്‍ മാജിക്കിലെ മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു മാന്‍വി.

തന്നെ ഇതുവരെ പിന്തുണച്ച എല്ലാവര്‍ക്കും മാന്‍വി നന്ദിയും പറഞ്ഞിട്ടുണ്ട്. ചുവപ്പ് നിറത്തിലെ ചുരിദാര്‍ ധരിച്ച് കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇതിന് താഴെ സ്‌നേഹം അറിയിച്ച് ആരാധകരും എത്തി.

 

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

1 hour ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

2 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

2 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

3 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

3 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

7 hours ago