ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട് നടി മംമ്താ മോഹന്‍ദാസിന്. മാത്രമല്ല നടി ഹീറോയിന് ആയി എത്തിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടന് ആസിഫ് അലിക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താനും ആസിഫും അയല്‍ക്കാരാണെന്നും ആസിഫിന് തന്നോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.
ആസിഫും ഞാനും അയല്‍ക്കാരാണ്. അതിനാല്‍ അപരിചിതത്വം ഇല്ല. പക്ഷെ സ്ക്രീനില്‍ വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ആസിഫിന് വന്നിട്ടുണ്ട്. കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങള്‍ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്.
ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു പാട്ട് സീന്‍ എല്ലാവര്ക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റര്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കില്‍ ടോര്‍ച്ചര്‍ അനുഭവിച്ചേനെയെന്ന് ഞാനന്ന് ആസിഫിനോട് പറഞ്ഞു. ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു തന്റെ പ്രതികരണം നടി പറഞ്ഞു.
അതേസമയം ഈ അടുത്തായിരുന്നു തന്റെ അസുഖത്തെക്കുറിച്ച് മംമ്താ വെളിപ്പെടുത്തിയത്. ക്യാന്‍സറിനെ അതിജീവിച്ചെത്തിയ താരത്തിന് ഇപ്പോള്‍ മറ്റൊരു രോഗം കൂടി വന്നിരിക്കുകയാണ്. മംമ്താ തന്നെയാണ് ഇതേ കുറിച്ച് പറഞ്ഞത് .